ലക്‌നൗ: ഐപിഎൽ 2024 കിക്ക് ഓഫിന് മുന്നോടിയായി അയേദ്ധ്യയിൽ രാംലല്ലയെ കണ്ട് അനുഗ്രഹം തേടി ലഖ്‌നൗ സൂപ്പർ ജെയിന്റ്‌സ് (എൽഎസ്ജി) താരങ്ങൾ. കോച്ച് ജസ്റ്റിൻ ലാംഗർ, ജോണ്ടി റോഡ്സ്, കേശവ് മഹാരാജ്, രവി ബിഷ്ണോയ് തുടങ്ങിയ താരങ്ങളാണ് രാമക്ഷേത്ര ദർശനം നടത്തിയത്.
രാമക്ഷേത്ര ദർശനം നടത്താൻ കഴിഞ്ഞതിന്റെ സന്തോഷം ലക്‌നൗ സൂപ്പർ ജയന്റ്സ് താരമായ കേശവ് മഹാരാജ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ‘ജയ് ശ്രീറാം, എല്ലാവർക്കും അനുഗ്രഹമുണ്ടാകട്ടെ’ എന്ന അടിക്കുറിപ്പോടെയാണ് താരം പോസ്റ്റ് പങ്കുവച്ചത്. നേരത്തെ, ജനുവരി 22ന് രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠയ്ക്ക് മുന്നോടിയായും അദ്ദേഹം ആശംസകൾ അറിയിച്ചിരുന്നു.
ഇന്ന് രാത്രിയാണ് ഐപിഎൽ പതിനേഴാം സീസണിന് തുടക്കമാകുക. നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്സ് ഉദ്ഘാടന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും. ചെന്നൈയിലെ ചെപ്പോക്കിലാണ് കളി തുടങ്ങുക.
Discussion about this post