ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിനായുളള ബിജെപിയുടെ നാലാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി. തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും സ്ഥാനാർത്ഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്. ഇത്തവണയും കേരളത്തിലെ നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചിട്ടില്ല.
ശരത് കുമാറിന്റെ ഭാര്യയും നടിയുമായ രാധിക ശരത്കുമാർ വിരുതുനഗറിൽ നിന്നും മത്സരിക്കും. നേരത്തെ തന്നെ രാധികയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ചർച്ചകൾ നടന്നിരുന്നു. പുതുച്ചേരിയിൽ എം നമശ്ശിവായം ആണ് മത്സരിക്കുക.
തിരുവള്ളൂരിൽ പൊൻ ബാലഗണപതി, ചെന്നൈ നോർത്തിൽ ആർ സി പോൾ കനകരാജ്, തിരുവണ്ണമലയിൽ എ അശ്വഥാമൻ, നാമക്കലിൽ കെപി രാമലിംഗം, തിരുപ്പൂരിൽ എപി മുരുകാനന്ദം എന്നിവർ മത്സരിക്കും.
പൊള്ളാച്ചിയിൽ നിന്നും കെ വസന്തരാജൻ ജനവിധി തേടും. തിരൂരിൽ നിന്നും വി വി സെന്തിൽനാഥൻ, ചിദംബരത്തിൽ നിന്നും പി കാർത്ത്യായനി, നാഗപട്ടണത്തിൽ നിന്നും എസ്ജിഎം രമേഷ്, തഞ്ചാവൂരിൽ നിന്നും എം മുരുകാനാന്ദം, ശിവഗംഗയിൽ നിന്നും ദേവനാഥൻ യാദവ്, മധുരയിൽ നിന്നും രാമ ശ്രീനിവാസൻ, തെങ്കാശിയിൽ നിന്നും ബി ജോൺ പാണ്ഡ്യൻ എന്നിവരും ജനവിധി തേടും.










