ന്യൂഡൽഹി: ഇന്ത്യയുടെ പേരിലാണ് ഇന്ത്യൻ മഹാസമുദ്രം നാമകരണം ചെയ്യപ്പെട്ടിരിക്കുന്നതെന്നും അത് കൊണ്ട് തന്നെ മേഖലയുടെ സുരക്ഷിതത്വം നമ്മുടെ ഉത്തരവാദിത്വമാണെന്നും വ്യക്തമാക്കി നാവികസേനാ മേധാവി അഡ്മിറൽ ആർ ഹരികുമാർ.
“ഇത് ഇന്ത്യൻ മഹാസമുദ്രമാണ് , നമ്മുടെ പേരിലാണ് ഇത് നാമകരണം ചെയ്തിരിക്കുന്നത്, ഞങ്ങൾ നടപടിയെടുക്കുന്നില്ലെങ്കിൽ പിന്നെ ആരാണ് നടപടിയെടുക്കേണ്ടത് ? ഇന്ത്യൻ മഹാസമുദ്രത്തിൽ സുരക്ഷിതത്വവും സുരക്ഷിതത്വവും ഉണ്ടെന്ന് ഉറപ്പാക്കാൻ ഭാരതീയ നാവിക സേന വേണ്ട നടപടി സ്വീകരിക്കും,” നാവികസേനാ മേധാവി അഡ്മിറൽ ആർ ഹരികുമാർ പറഞ്ഞു
ഗൾഫ് ഓഫ് ഏദൻ, അറബിക്കടൽ, ചെങ്കടൽ എന്നിവിടങ്ങളിൽ ഡ്രോൺ, മിസൈൽ വിരുദ്ധ, കടൽക്കൊള്ള വിരുദ്ധ ആക്രമണങ്ങൾക്കായുള്ള ഇന്ത്യൻ നാവികസേനയുടെ പ്രവർത്തനങ്ങൾ 100 ദിവസം തികയുന്ന സാഹചര്യത്തിലാണ് നാവിക സേനാ മേധാവിയുടെ പ്രസ്താവന.
Discussion about this post