Tuesday, September 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

തേരി മാ കീ; ഹർഭജന്റെ വിലക്ക് നീക്കിയ സച്ചിന്റെ ആ ‘മാന്ത്രിക’ മൊഴി; ക്രിക്കറ്റ് മൈതാനം യുദ്ധക്കളമായ ആ കറുത്ത ദിനങ്ങൾ

by Brave India Desk
Feb 19, 2026, 04:42 pm IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

വർഷം 2008 , ജനുവരി മാസം, വേദി സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട്. ലോകക്രിക്കറ്റിലെ രണ്ട് കരുത്തരായ ടീമുകൾ—ഇന്ത്യയും ഓസ്‌ട്രേലിയയും—മുഖാമുഖം നിൽക്കുന്നു. ഗാലറിയിൽ ആരാധകരുടെ ആവേശം ഇരമ്പുന്നു. ഓരോ റണ്ണിനും ഓരോ വിക്കറ്റിനും വേണ്ടി കളിക്കാർ മൈതാനത്ത് കരളുറപ്പോടെ പോരാടുന്നു. പക്ഷേ, ആ ആവേശത്തിന് മുകളിൽ കറുത്ത മേഘങ്ങൾ ഉരുണ്ടുകൂടുകയായിരുന്നു. ഒരു വാക്ക്, ഒരു ചെറിയ തർക്കം. അത് ലോകക്രിക്കറ്റിനെ തന്നെ പിടിച്ചുകുലുക്കിയ ഭൂകമ്പമായി മാറുമെന്ന് ആരും കരുതിയിരുന്നില്ല.

കരുത്തരായ താരങ്ങൾ അടങ്ങുന്ന ഓസ്ട്രേലിയ മെൽബണിൽ നടന്ന ആദ്യ തെറ്റ് ജയിച്ച ആത്മവിശ്വാസത്തിലാണ് രണ്ടാം ടെസ്റ്റിന് സിഡ്‌നിയിൽ എത്തിയത് എങ്കിൽ ഇന്ത്യ കാത്തിരുന്നത് ഒരു മധുരപ്രതികാരത്തിനായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഇന്നിങ്സിൽ 137 – 6 എന്ന നിലയിൽ തകർന്നതായിരുന്നു. എന്നാൽ അവിടെ ക്രീസിൽ ഉറച്ച ഹോഗ്- സൈമണ്ട്സ് സഖ്യം അവരെ കരകയറ്റി. അതിനിടയിൽ സൈമണ്ട്സ് അമ്പയറിന്റെ സഹായത്തിൽ കിട്ടിയ ജീവനിൽ 162 എന്ന മികച്ച സ്കോറിലെത്തി. എന്തായാലും ആകെ 463 എന്ന കൂറ്റൻ സ്കോർ നേടിയ ഓസ്‌ട്രേലിയക്ക് വെല്ലുവിളി ഉയർത്തുന്ന ബാറ്റിംഗ് ആണ് ഇന്ത്യ കാഴ്ച്ചവെച്ചത്.

Stories you may like

അമ്പയറുടെ നെഞ്ചിലേക്ക് ഇടിച്ചുകയറി വെസ്റ്റ് ഇൻഡീസ് താരം; ക്രിക്കറ്റ് ചരിത്രത്തിലെ കറുത്ത അധ്യായത്തിന് ലോകം സാക്ഷ്യം വഹിച്ച ആ ദിവസം

സേവാഗിന്റെ ഫിസിയോയോട് പ്രസ് റിലീസ് ഇറക്കാൻ പറയൂ’; ധോണിയുടെ ആ ഒറ്റ മറുപടി തുറന്നിട്ട ഇന്ത്യൻ ടീമിനുള്ളിലെ ഭിന്നതകളുടെ കഥകൾ

മത്സരത്തിലെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് നടക്കുകയാണ്. മൂന്നാം ദിനം, ബാറ്റ് ചെയ്യുന്നത് ഹർഭജൻ സിംഗും സച്ചിൻ ടെണ്ടുൽക്കറും. ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ആൻഡ്രൂ സൈമണ്ട്‌സ് ഹർഭജനെ പ്രകോപിപ്പിക്കാൻ തുടങ്ങുന്നു. വാക് തർക്കം മുറുകുന്നു. ഇതിനിടയിൽ ഹർഭജൻ സൈമണ്ട്‌സിനെ നോക്കി ഒരു വാക്ക് പറഞ്ഞുവെന്ന് ഓസ്‌ട്രേലിയൻ താരങ്ങൾ ആരോപിക്കുന്നു. ആ വാക്ക് ഇതായിരുന്നു: “മങ്കി” (കുരങ്ങൻ).

ഓസ്‌ട്രേലിയൻ നായകൻ റിക്കി പോണ്ടിംഗ് ഉടൻ തന്നെ അമ്പയർമാരോട് പരാതിപ്പെടുന്നു. മൈതാനത്ത് നിശബ്ദത പടരുന്നു. ഒരു വംശീയ അധിക്ഷേപം നടന്നോ? ലോകം ഉറ്റുനോക്കുന്നു. ലോകക്രിക്കറ്റിലെ ഏറ്റവും വലിയ വംശീയ അധിക്ഷേപ വിവാദമായ ‘മങ്കിഗേറ്റ്’ അവിടെ ജനിച്ചു. വിവാദ മത്സരത്തിൽ ഓസ്ട്രേലിയ ജയിച്ചു കയറി എങ്കിലും യഥാർത്ഥ കളി തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. ഹർഭജൻ സിംഗിനെതിരെ വംശീയ അധിക്ഷേപത്തിന് ഐസിസി മൂന്ന് മത്സരങ്ങളിൽ നിന്ന് വിലക്കേർപ്പെടുത്തുന്നു. ഇന്ത്യൻ പടയറയിൽ അതൃപ്തി പുകയുന്നു. “ഞങ്ങൾ ഈ ടൂർണമെന്റ് ഉപേക്ഷിക്കും”—ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ  അന്ത്യശാസനം ഇടിമുഴക്കം പോലെ മുഴങ്ങി.

അഡ്‌ലെയ്ഡിൽ ഒരു രഹസ്യ കോടതി മുറി. ഹിയറിംഗ് നടക്കുന്നു. ഒരു വശത്ത് സൈമണ്ട്‌സും പോണ്ടിംഗും ഹൈഡനും. മറുവശത്ത് ഹർഭജനും സാക്ഷിയായി സച്ചിൻ ടെണ്ടുൽക്കറും. സച്ചിന്റെ മൊഴി നിർണ്ണായകമായിരുന്നു. “അദ്ദേഹം മങ്കി എന്നല്ല, ‘തേരി മാ കീ…’ എന്നൊരു പഞ്ചാബി പ്രയോഗമാണ് നടത്തിയത്”—സച്ചിന്റെ വാക്കുകൾ കേസ് തിരിച്ചുവിട്ടു. തെളിവുകളുടെ അഭാവത്തിൽ ഹർഭജൻ സിംഗിന്റെ വംശീയ അധിക്ഷേപ കുറ്റം റദ്ദാക്കുന്നു. പകരം മാന്യമല്ലാത്ത പെരുമാറ്റത്തിന് പിഴ മാത്രം ചുമത്തുന്നു. ഇന്ത്യ ടൂർണമെന്റ് തുടരുന്നു. പെർത്തിലെ അടുത്ത ടെസ്റ്റിൽ ഓസ്‌ട്രേലിയയെ തകർത്ത് ഇന്ത്യ പകരം ചോദിക്കുന്നു.

പക്ഷേ, ഈ വിവാദം സൈമണ്ട്‌സിനെയും ഹർഭജനെയും തമ്മിൽ എന്നെന്നേക്കുമായി അകറ്റി. വർഷങ്ങൾക്കുശേഷം ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി ഇരുവരും ഒന്നിച്ചു കളിച്ചെങ്കിലും, സിഡ്‌നിയിലെ ആ മുറിവ് ക്രിക്കറ്റ് ചരിത്രത്തിലെ ഒരിക്കലും മായാത്ത കറുത്ത പാടായി അവശേഷിക്കുന്നു.

Tags: bcciharbhajan singhIINDIAN CRICKETMONKEY GATE
Share
Tweet
SendShare

Latest stories from this section

അന്ന് ബൈനോക്കുലർ വെച്ച് അവരെ ഞങ്ങൾ നിരീക്ഷിച്ചു’; ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ കോലാഹലമായ സാൻഡ്പേപ്പർ ഗേറ്റിന്റെ അണിയറക്കഥകൾ

അന്ന് ബൈനോക്കുലർ വെച്ച് അവരെ ഞങ്ങൾ നിരീക്ഷിച്ചു’; ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ കോലാഹലമായ സാൻഡ്പേപ്പർ ഗേറ്റിന്റെ അണിയറക്കഥകൾ

അന്ന് അഡ്‍ലെയ്ഡിലെ ആ മുറിയിൽ വെച്ച് ഭാര്യയോട് പറഞ്ഞത് യാഥാർത്ഥ്യമായി; 2022 ലോകകപ്പിന് ശേഷമുള്ള കാര്യങ്ങൾ തുറന്നടിച്ച് ഭുവി, ഒപ്പം ആ ആഗ്രഹവും

അന്ന് അഡ്‍ലെയ്ഡിലെ ആ മുറിയിൽ വെച്ച് ഭാര്യയോട് പറഞ്ഞത് യാഥാർത്ഥ്യമായി; 2022 ലോകകപ്പിന് ശേഷമുള്ള കാര്യങ്ങൾ തുറന്നടിച്ച് ഭുവി, ഒപ്പം ആ ആഗ്രഹവും

ധോണിയെ ചെന്നൈയിലെത്തിക്കാൻ ലേലപ്പലക ഉയർത്തിയ മാന്ത്രികൻ; സിഎസ്കെ വിജയങ്ങളുടെ പിന്നിലെ അജ്ഞാതനായ ശിൽപ്പി; കളിക്കളത്തിൽ നിന്ന് കണ്ണീരിൽ പിരിഞ്ഞ ജീവിതം

ധോണിയെ ചെന്നൈയിലെത്തിക്കാൻ ലേലപ്പലക ഉയർത്തിയ മാന്ത്രികൻ; സിഎസ്കെ വിജയങ്ങളുടെ പിന്നിലെ അജ്ഞാതനായ ശിൽപ്പി; കളിക്കളത്തിൽ നിന്ന് കണ്ണീരിൽ പിരിഞ്ഞ ജീവിതം

വലിയ മത്സരങ്ങളിലെ തിളക്കം മാത്രം പോരാ, എല്ലാ കളികളിലും തിളങ്ങണം; സഞ്ജുവിന്റെ ഫോമിനെതിരെ മുൻ താരം

വലിയ മത്സരങ്ങളിലെ തിളക്കം മാത്രം പോരാ, എല്ലാ കളികളിലും തിളങ്ങണം; സഞ്ജുവിന്റെ ഫോമിനെതിരെ മുൻ താരം

Latest News

ഉദ്ധവിന് കനത്ത പ്രഹരം; വിമതരായ 6 എംപിമാർ ഷിൻഡെ പക്ഷത്തിൽ ലയിച്ചതിന് ലോക്സഭാ സ്പീക്കറുടെ ഔദ്യോഗിക അംഗീകാരം

ഭരണഘടനാപരമായ അധികാരം തിരഞ്ഞെടുപ്പ് കമ്മീഷന് ; ശിവസേന തർക്കത്തിൽ സുപ്രീം കോടതിയിൽ നിലപാട് വ്യക്തമാക്കി ഏക്‌നാഥ് ഷിൻഡെ വിഭാഗം

അച്ഛനും അമ്മയും എംഎൽഎമാർ, രക്തത്തിൽ അലിഞ്ഞ രാഷ്ട്രീയം; പ്രായ വിവാദം മുതൽ മുഖ്യമന്ത്രി പദം വരെ, അറിയാം ബീഹാറിന്റെ ആദ്യ ബിജെപി മുഖ്യമന്ത്രിയുടെ നാൾവഴികൾ

ബംഗ്ലാദേശുമായുള്ള ഗംഗാ ജല പങ്കുവെക്കൽ കരാറിനെതിരെ ബീഹാർ സർക്കാർ ; പുതിയ എക്കൽ നിയന്ത്രണ നയം പ്രഖ്യാപിച്ചു

റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതിയിൽ 57 ശതമാനത്തിന്റെ വൻ വർദ്ധനവ് ; ഒന്നാം സ്ഥാനത്ത് തുടർന്ന് ചൈന

റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതിയിൽ 57 ശതമാനത്തിന്റെ വൻ വർദ്ധനവ് ; ഒന്നാം സ്ഥാനത്ത് തുടർന്ന് ചൈന

എസ്.എൻ.ഡി.പി യോഗം പബ്ലിക് ചാരിറ്റി ട്രസ്റ്റല്ല; സ്റ്റേ ഓർഡറുമായി സുപ്രീം കോടതി; വെള്ളാപ്പള്ളിയുടെ വാദത്തിന് അംഗീകാരം

വാഹനങ്ങളിൽ സ്പീഡ് ഗവേണർ നിർബന്ധമാക്കണമെന്ന് സുപ്രീംകോടതി ; നിയമം പാലിക്കുന്നുണ്ടെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം ഉറപ്പുവരുത്തണമെന്നും ഉത്തരവ്

ബംഗാളിൽ മമതയ്ക്ക് വൻ തിരിച്ചടി; തൃണമൂൽ കോൺഗ്രസ് പിളർപ്പിലേക്ക്, വിമത എംപിമാർ ഇന്ന് ഡൽഹിയിൽ യോഗം ചേരും

മമതയുടെ സഖ്യനീക്കം തള്ളി കോൺഗ്രസ്; ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനം, ‘ടിഎംസി ഒരു ബാധ്യതയായേക്കും’ എന്ന് വിലയിരുത്തൽ

അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ; സ്വന്തം പരാജയം മറയ്ക്കാനുള്ള വ്യഗ്രതയെന്ന് വിമർശനം

ഹൂതികളുടെ ആക്രമണം ആശങ്ക സൃഷ്ടിക്കുന്നു; ഇന്ത്യയിലേക്കുള്ള ഊർജ വിതരണത്തിന് തടസ്സമില്ലെന്ന് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം

യുപിഐയിൽ മുതൽ ബാങ്കിംഗ് മേഖലയിൽ വരെ മാറ്റം ; ഓഗസ്റ്റ് ഒന്നുമുതൽ രാജ്യത്ത് നിലവിൽ വരുന്ന മാറ്റങ്ങൾ

യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തി പുതിയ ഉത്തരവ്; സാധാരണക്കാർക്ക് ആശ്വാസം, ഉയർന്ന തുകയുടെ വാണിജ്യ ഇടപാടുകൾക്ക് പണം നൽകേണ്ടിവരും

കോബ്രയ്ക്ക് ആദ്യ വനിതാ ഐജി ; ചരിത്ര നേട്ടം കുറിച്ച് ‘അസമിന്റെ അയൺ ലേഡി’ സഞ്ജുക്ത പരാശർ

കോബ്രയ്ക്ക് ആദ്യ വനിതാ ഐജി ; ചരിത്ര നേട്ടം കുറിച്ച് ‘അസമിന്റെ അയൺ ലേഡി’ സഞ്ജുക്ത പരാശർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies