ലണ്ടൻ : ചാൾസ് രാജാവിന്റെയും അന്തരിച്ച ഡയാന രാജകുമാരിയുടെയും മകനായ വില്യം രാജകുമാരന്റെ ഭാര്യ കേറ്റ് മിഡിൽടണിന് അർബുദം സ്ഥിരീകരിച്ചു. തനിക്ക് വയറ്റിൽ അർബുദം ഉണ്ടെന്ന് കണ്ടെത്തിയതായി കേറ്റ് മിഡിൽടൺ ഓൺലൈനിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് അറിയിച്ചത്. ശസ്ത്രക്രിയ നടത്തിയതായും കീമോതെറാപ്പി ചികിത്സകൾ നടത്തുന്നതായും കേറ്റ് വ്യക്തമാക്കി.
അർബുദത്തെ ധൈര്യപൂർവ്വം നേരിടുന്ന കേറ്റ് മിഡിൽടണിന്റെ ആത്മധൈര്യത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പ്രമുഖരാണ് ഇപ്പോൾ രംഗത്തെത്തുന്നത്. മരുമകളുടെ ധൈര്യം പ്രശംസനീയമാണെന്ന് ചാൾസ് രാജാവ് വ്യക്തമാക്കി. രോഗത്തോട് പോരാടുകയും അത് ലോകത്തോട് വിളിച്ചു പറയുകയും ചെയ്ത കേറ്റിന്റെ ആത്മധൈര്യത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കും പ്രശംസിച്ചു.
വില്യം രാജകുമാരന്റെ സഹോദരൻ ഹാരി രാജകുമാരനും സഹോദരപത്നിക്ക് പിന്തുണയുമായി എത്തി. “കേറ്റ്, നിങ്ങൾ ഒറ്റയ്ക്കല്ല” എന്ന പ്രഖ്യാപനവുമായി മുൻപേജിൽ തന്നെ വാർത്ത കൊടുത്താണ് സൺ ടാബ്ലോയ്ഡ് അടക്കമുള്ള ബ്രിട്ടീഷ് പത്രങ്ങൾ കേറ്റ് മിഡിൽടണിന് പിന്തുണയർപ്പിച്ചത്.









Discussion about this post