ജയ്പൂർ : രാജസ്ഥാനിൽ കെമിക്കൽ ഫാക്ടറിയുടെ ബോയിലർ പൊട്ടിത്തെറിച്ച് അപകടം. സ്ഫോടനത്തെ തുടർന്നുണ്ടായ തീപിടുത്തത്തിൽ ആറു പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അഞ്ചുപേർ സംഭവസ്ഥലത്ത് തന്നെ വെച്ചും ഒരാൾ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്.
തലസ്ഥാന നഗരമായ ജയ്പൂരിനടുത്ത് ബസ്സിയിൽ പ്രവർത്തിക്കുന്ന ഷാലിമാർ കെമിക്കൽ ഫാക്ടറിയിലാണ് അപകടമുണ്ടായത്. ശനിയാഴ്ച വൈകിട്ട് ആയിരുന്നു അപകടം നടന്നത്. പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നിശമന സേന സ്ഥലത്ത് എത്തി. ഒരു മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഫാക്ടറിയിലെ തീ അണയ്ക്കാൻ കഴിഞ്ഞത്.
Discussion about this post