തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ഷോക്കേറ്റ് യുവാവ് മരിച്ചു. വെള്ളൂമണ്ണടി സ്വദേശി ഉണ്ണി (35) ആണ് മരിച്ചത്. പുലർച്ചെയോടെയായിരുന്നു സംഭവം.
കാട്ടുപന്നി ശല്യം കാരണം സ്ഥാപിച്ച വൈദ്യുത കെണിയിൽ നിന്നുമാണ് ഉണ്ണിയ്ക്ക് ഷോക്കേറ്റത്. രാത്രി സുഹൃത്തുക്കളുമൊത്ത് ആറ്റിൽ മീൻ പിടിയ്ക്കാൻ പോയത് ആയിരുന്നു ഉണ്ണി. തിരികെ മടങ്ങും വഴിയാണ് വൈദ്യതി കെണിയിൽ നിന്നും ഷോക്കേറ്റത്.
പുലർച്ചെ ഒരു മണിയോടെയായിരുന്നു ഉണ്ണി തിരികെ വീട്ടിലേക്ക് മടങ്ങിയത്. ഇരുട്ടായതിനാൽ പന്നിയ്ക്കായി സ്ഥാപിച്ച വൈദ്യുതി കെണി കണ്ടില്ലെന്ന് സുഹൃത്തുക്കൾ പറയുന്നു. ഉണ്ണിയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post