ന്യൂഡൽഹി: മുൻ വ്യോമസേനാ മേധാവി ആർകെഎസ് ബദൗരിയ ബിജെപിയിൽ ചേർന്നും. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർത്ഥിയായി അദ്ദേഹം മത്സരിക്കും. അടുത്ത ദിവസം ബിജെപി പുറത്തുവിടുന്ന മൂന്നാംവട്ട സ്ഥാനാർത്ഥി പട്ടികയിൽ അദ്ദേഹത്തിന്റെ പേരും ഉണ്ടാകുമെന്നാണ് വിവരം.
യുപിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയാരുന്നു അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ അദ്ദേഹത്തെ അംഗത്വം നൽകി സ്വീകരിച്ചു. ബിജെപി ജനറൽ സെക്രട്ടറി വിനോദ് താവ്ഡെയും ഒപ്പമുണ്ടായിരുന്നു.
മൂന്നാംവട്ട സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവിടുന്നതിന്റെ ഭാഗമായി ബന്ധപ്പെട്ട് ശനിയാഴ്ച ബിജെപി കേന്ദ്രകമറ്റി യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് ബദൗരിയ ബിജെപിയിൽ ചേരുകയും പാർട്ടിയുടെ ഭാഗമായി തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്യുമെന്ന വിവരം പുറത്തുവന്നത്. പശ്ചിമ യുപിയിൽ നിന്നുമാകും അദ്ദേഹം തിരഞ്ഞെടുപ്പിൽ മത്സരിക്കുക.
2021 സെപ്തംബറിലാലായിരുന്നു ബദൗരിയ വ്യോമസേനാ മേധാവി സ്ഥാനത്ത് നിന്നും വിരമിച്ചത്.
Discussion about this post