ലക്‌നൗ: പ്രാണപ്രതിഷ്ഠാ ചടങ്ങിന് ശേഷമുള്ള ആദ്യ ഹോളി ആഘോഷങ്ങൾക്കായുള്ള തയ്യാറെടുപ്പുകളിലാണ് അയോദ്ധ്യ രാമക്ഷേത്രം. ഹോളി ആഘോഷത്തിനായി ഭക്തസഹസ്രങ്ങളാണ് ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തുന്നത്. ഹോളിക്ക് മുന്നോടിയായി നിറങ്ങൾ കൊണ്ട് അണിഞ്ഞൊരുങ്ങിയ രാംലല്ലയുടെ ചിത്രങ്ങൾ ക്ഷേത്ര ട്രസ്റ്റ് പങ്കുവച്ചിട്ടുണ്ട്.
രാംലല്ലയുടെ ആദ്യ ഹോളിയായതുകൊണ്ട് തന്നെ വിപുലമായ ആഘോഷങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് രാമജന്മഭൂമി ക്ഷേത്ര മുഖ്യ പുരോഹിതനായ സത്യേന്ദ്ര ദാസ് അറിയിച്ചു.
‘ഈ വർഷത്തെ ഹോളി വിപുലമായിരിക്കും. പ്രാണപ്രതിഷ്ഠക്ക് ശേഷം ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തുന്ന ഭക്തരുടെ എണ്ണം അവിശ്വസനീയമാണ്. ഈ വർഷത്തെ ഹോളി അസാധാരണമായി തന്നെ ആഘോഷിക്കും. രാം ലല്ലയ്ക്ക് കച്ചോരി, ഗുജിയ, പൂരി, പായസം, ഹൽവ എന്നിവ നിവേദിക്കും. ഹോളിയ്ക്ക് രണ്ട് ദിവസം മുൻപ് തന്നെ ജനങ്ങൾ ഹോളിയാഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞു’-സത്യേന്ദ്ര ദാസ് പറഞ്ഞു.
Discussion about this post