ബംഗളൂരു: ഇന്ത്യയുടെ അഭിമാനമായ ചാന്ദ്രയാൻ 3ന്റെ വിക്രം ലാന്റർ ഇറങ്ങിയ സ്ഥലം ‘ശിവശക്തി പോയിന്റ് എന്ന് തന്നെ അറിയപ്പെടും. പേരിന് ഇന്റർനാഷണൽ ആസ്‌ട്രോണമിക്കൽ യൂണിയൻ (ഐഎയു) അംഗീകാരം നൽകി. ചാന്ദ്രയാൻ 3 ഇറങ്ങിയ സ്ഥലത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ശിവശക്തി പോയിന്റ് എന്ന പേരു വിളിച്ചത്. ഇതിന് ഏഴ് മാസങ്ങൾക്കിപ്പുറമാണ് പേരിന് ഐഎയു അംഗീകാരം നൽകിയത്.
ഐഎയു അംഗീകാരം നൽകിയ ഗ്രഹങ്ങളുടെ പേരുകൾ വിശദമായി പ്രതിപാദിക്കുന്ന ഗസറ്റിയർ ഓഫ് പ്ലാനറ്ററി നോമൻക്ലേച്ചർ പ്രകാരം, സ്റ്റാറ്റിയോ ശിവശക്തി പോയിന്റ് എന്ന പേരിന് ഐഎയു അംഗീകാരം നൽകയിരിക്കുന്നത്.
ചാന്ദ്രയാൻ ഇറങ്ങി മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് പ്രാധാനമന്ത്രി ലാൻഡർ ഇറങ്ങിയ സ്ഥലം ശിവശക്തി പോയിന്റ് എന്ന് അറിയപ്പെടുമെന്ന് പ്രഖ്യാപിച്ചത്. 2019ൽ ചാന്ദ്രയാൻ 2 തകർന്ന സ്ഥലത്തിന് തിരിംഗ പോയിന്റ് എന്നും അദ്ദേഹം പേരിട്ടിരുന്നു.
Discussion about this post