ശ്രീനഗർ: ജമ്മുകശ്മീരിൽ ജെയ്‌ഷെ മുഹമ്മജ് ഭീകരമൊഡ്യൂൾ തകർത്ത് സൈന്യം. കശ്മീർ പോലീസുമായി ചേർന്നുള്ള സംയുക്ത ഓപ്പറേഷനിലാണ് ഭീകര മൊഡ്യൂൾ തകർത്തത്. ഓപ്പറേഷനിൽ നാല് ഭീകരരെ പിടികൂടിയതായും ഇവരുടെ പക്കൽ നിന്ന് വൻ ആയുധശേഖരം കണ്ടെടുത്തതായും പോലീസ് അറിയിച്ചു.
പിടിച്ചെടുത്ത ആയുധ ശേഖരത്തിൽ നിരവധി ഗ്രനേഡുകളും 2പിസ്റ്റലും ഒരു ഒട്ടോമാറ്റിക്ക് തോക്കും ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. ഇവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും കശ്മീർ പോലീസ് വ്യക്തമാക്കി.












