ടൈറ്റാനിക് നായകന് ലിയനാര്‍ഡോ ഡി കാപ്രിയോയ്ക്ക് ഇന്ത്യയില്‍ ഏറെ ആരാധകരുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ രണ്ടാനമ്മ ഒരു സിഖ് മത വിശ്വാസിയാണെന്ന കാര്യം അറിയാവുന്നവര്‍ കുറവായിരിക്കും.
കാപ്രിയോയുടെ രണ്ടാനമ്മയായ പെഗ്ഗി ആന്‍ ഫെറാര് സിഖ് മതം സ്വീകരിച്ചിട്ട് കുറേ നാളായെങ്കിലും അവര്‍ തലപ്പാവ് ധരിക്കാന്‍ തുടങ്ങിയിട്ട് കുറച്ചു നാളുകളെആയിട്ടുള്ളു. സിഖ് വംശജര്‍ക്കെതിരെ അക്രമങ്ങള്‍ നടക്കുന്നെന്ന വാര്‍ത്തകള്‍ക്കിടയിലാണ് കാപ്രിയോയുടെ രണ്ടാനമ്മ സിഖുകാരിയാണെന്ന റിപ്പോര്‍ട്ടും പുറത്ത് വന്നത്.
ലിയനാര്‍ഡോ ഡി കാപ്രിയുടെ അച്ഛന് ജോര്‍ജ്ജ് ഡി കാപ്രിയുടെ രണ്ടാം ഭാര്യയാണ് പെഗ്ഗി. ലിയനാര്‍ഡോയുടെ അമ്മയുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തി 1995 ലാണ് ഇരുവരും വിവാഹിതരായത്.
ലിയനാര്‍ഡോ ഡി കാപ്രിയോ തന്റെ കൗമാരകാലം ചെലവഴിച്ചത് അച്ഛനും രണ്ടാനമ്മയ്ക്കുമൊപ്പമാണ്. പെഗ്ഗിയുമയി നല്ല അടുപ്പം പുലര്‍ത്തിയിരുന്ന കാപ്രിയോയെ അവരുടെ അഭിനയജീവിതവും സ്വാധീനിച്ചിച്ചുണ്ട്. എണ്‍പതുകളില്‍ നിരവധി ടിവി പരസ്യങ്ങളിലും സിനിമയിലും അവര്‍ അഭിനയിച്ചിരുന്നു.
Discussion about this post