തെലങ്കാന: ഹോളി ആഘോഷങ്ങൾക്കിടെ ഹിന്ദു വിശ്വാസികൾക്ക് നേരെ മതതീവ്രവാദികളുടെ ആക്രമണം. ഘട്‌കേസറിലെ ചെങ്കിചെർള പ്രദേശത്ത് ആയിരുന്നു സംഭവം. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പ്രദേശത്ത് വൻ പോലീസ് സന്നാഹം വിന്യസിച്ചിട്ടുണ്ട്.
ഹോളി ആഘോഷത്തിന്റെ ഭാഗമായി പാട്ടുവച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഉച്ചയോടെയായിരുന്നു സംഭവം. ലൗഡ് സ്പീക്കറിൽ പാട്ട് വച്ചതിന് പിന്നാലെ സമീപത്തെ മസ്ജിദിനുള്ളിൽ നിന്നും ഒരു സംഘം പുറത്തെത്തി ഹിന്ദുക്കളോട് കയർക്കുകയായിരുന്നു.
നമാസിന്റെ സമയമാണെന്നും പ്രാർത്ഥിക്കണമെന്നതിനാൽ പാട്ട് നിർത്തിവയ്ക്കണം എന്നുമായിരുന്നു ഇവരുടെ ആവശ്യം. പാട്ടിനെ തുടർന്ന് തങ്ങളുടെ റംസാൻ പ്രാർത്ഥന തടസ്സപ്പെട്ടുവെന്നും ഇവർ ആരോപിച്ചു. എന്നാൽ ആഘോഷം പുരോഗമിക്കുകയാണെന്നും നിർത്തിവയ്ക്കാൻ സാധിക്കില്ലെന്നും ഹിന്ദുക്കൾ പറഞ്ഞു. ഇതോടെ ഇവർ ആക്രമിക്കുകയായിരുന്നു. ഹിന്ദുക്കളെ കൊല്ലുമെന്ന് ഇവർ ഭീഷണിപ്പെടുത്തുകയും ചെയ്തു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിരവധി ഹിന്ദുക്കളാണ് ആക്രമണത്തിൽ പ്രതിഷേധം രേഖപ്പെടുത്തി രംഗത്ത് എത്തിയത്. അതേസമയം സംഭവത്തിന് പിന്നാലെ പ്രദേശത്ത് സംഘർഷ സമാനമായ സാഹചര്യം ഉടലെടുത്തു. ഇതേ തുടർന്നാണ് പോലീസ് വിന്യസിച്ചത്.
Discussion about this post