പാലക്കാട് : അട്ടപ്പാടിയിലെ വിദൂര ആദിവാസി ഊരുകളിലെ ജനങ്ങൾ ദീർഘകാലമായി ആവശ്യപ്പെട്ടിരുന്ന വൈദ്യുതി എന്ന ആവശ്യം ഒടുവിൽ പൂർത്തീകരിക്കപ്പെട്ടിരിക്കുകയാണ്. ഏഴ് വിദൂര ആദിവാസി ഊരുകളിൽ വൈദ്യുതി എത്തി. സോളാർ ലൈറ്റുകളെ ആശ്രയിച്ചാണ് ഇവിടുത്തെ കുടുംബങ്ങൾ നേരത്തെ കഴിഞ്ഞിരുന്നത്.
കിണറ്റുകര, തടികുണ്ട്, മുരുകള പാലപ്പട, മേലെ ആനവായ്, താഴെ ആനവായ്, കടുകുമണ്ണ എന്നീ ഊരുകളിലാണ് വൈദ്യുതി എത്തിച്ചത്. 7 ഊരുകളിലായി തൊണ്ണൂറ്റി രണ്ട് വീടുകളിൽ വൈദ്യുതിബന്ധം സ്ഥാപിച്ചു. 6.2 കോടി രൂപ മുടക്കിലാണ് വിദൂര ആദിവാസി ഊരുകളിലേക്ക് വൈദ്യുതി എത്തിച്ചിരിക്കുന്നത്.
നാല് ട്രാൻസ്ഫോർമറുകളും 8547 മീറ്റർ ലോ ടെൻഷൻ എബിസിയും ആണ് ഈ ഊരുകളിലേക്കുള്ള വൈദ്യുതി വിതരണത്തിനായി ഒരുക്കേണ്ടി വന്നത്. അഗളി ഇലക്ട്രിക്കൽ സെക്ഷനിൽ നിന്നുമാണ് വൈദ്യുതി കണക്ഷൻ നൽകിയിട്ടുള്ളത്. ചിണ്ടക്കിയിൽ നിന്നും മണ്ണിനടിയിലൂടെ 15 കിലോമീറ്റർ ദൂരം കേബിളുകൾ ഇട്ടാണ് 11 കെ വി വൈദ്യുതി വിദൂര ആദിവാസി ഊരുകളിലേക്ക് എത്തിച്ചിട്ടുള്ളത്.
Discussion about this post