പാലക്കാട്: സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ചൂട് കനക്കുകയാണ്. ഇതിനിടെ പാതി കരിഞ്ഞ തന്റെ പ്രചാരണ ബോർഡുകളുടെ ചിത്രം പങ്കു വച്ച് ആലത്തൂർ മണ്ഡലത്തിലെ േകാൺഗ്രസ് സ്ഥാനാർത്ഥി രമ്യ ഹരിദാസ്. ‘മനുഷ്യനാകണം’ എന്ന് തുടങ്ങുന്ന മുരുകൻ കാട്ടാക്കടയുടെ വരികൾ പങ്കുവച്ചുകൊണ്ടായിരുന്നു രമ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
‘ മനുഷ്യനാകണം.. മനുഷ്യനാകണം..
ഉയർച്ച താഴ്ചകൾക്കതീതമായ സ്‌നേഹമേ..
നിനക്ക് ഞങ്ങൾ പേരിടുന്നതാണ് മാർക്‌സിസം.. ‘
പഴയ കാലത്തെ നല്ല കമ്മ്യൂണിസ്റ്റുകളെ ഓർത്തുപോയി..
വടക്കാഞ്ചേരി കുണ്ടുകാട് സ്ഥാപിച്ചിരുന്ന ബോർഡാണ് കത്തിയത്. ഇന്ന് രാവിലെയാണ് ബോർഡ് കത്തിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ യുഡിഎഫ് പ്രവർത്തകർ വടക്കാഞ്ചേരി പോലീസിന് പരാതി നൽകിയിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.












