തിരുവനന്തപുരം: ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങില്‍ നടന് മോഹന്‍ലാല്‍ അവതരിപ്പിച്ച ലാലിസം പരിപാടിയിലെ അഴിമതിയെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി സമര്‍പ്പിച്ച ഹര്‍ജി ലോകായുക്ത ഇന്ന് പരിഗണിക്കും .ലാലിസവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ലോകായുക്ത ചീഫ് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചിരുന്നു . ഹര്‍ജിയില്‍ കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഒന്നാംകക്ഷിയും നടന് മോഹന്‍ലാല്‍ അഞ്ചാം കക്ഷിയുമാണ്. ലാലിസത്തിന്റെ പേരില്‍ കേന്ദ്രസംസ്ഥാന ഫണ്ടുകള്‍ തട്ടിയെടുക്കാന്‍ ശ്രമം നടക്കുന്നതായും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.
Discussion about this post