വയനാട്: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുൽ ഗാന്ധി അടുത്ത മാസം വയനാട്ടിലെത്തും. അടുത്ത മാസം മൂന്നിന് രാഹുൽ നാമനിർദേശ പത്രിക സമർപ്പിക്കുമെന്നാണ് വിവരം. അന്ന് ജില്ലയിൽ റോഡ് ഷോയും നടത്തും.
വയനാട്ടിലെ സിറ്റിംഗ് എംപിയായ രാഹുൽ ഇതുവരെ പ്രചാരണത്തിനായി ജില്ലയിൽ എത്തിയിട്ടില്ല. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനാണ് വയനാട്ടിൽ ബിജെപി സ്ഥാനാർത്ഥി. ആനി രാജയാണ് എൽഡിഎഫ് സ്ഥാനാർത്ഥി. മൂന്ന് സ്ഥാനാർത്ഥികൾക്ക് വേണ്ടിയും ദേശീയ നേതാക്കൾ പ്രചാരണത്തിനായി എത്തും.
അതേസമയം, സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം വയനാട്ടിലെത്തിയ സുരേന്ദ്രന് വൻ സ്വീകരണമാണ് ലഭിച്ചത്. വയനാട്ടിൽ നിന്നുള്ള ആദിവാസി നേതാവ് സികെ ജാനുവും സുരേന്ദ്രനൊപ്പം റോഡ് ഷോയിൽ പങ്കെടുത്തിരുന്നു.
Discussion about this post