കൊൽക്കത്ത: വിമാനത്താവളത്തിൽ വച്ച് വിമാനങ്ങളുടെ ചിറകുകൾ തമ്മിൽ കൂട്ടിയിടിച്ചു. കൊൽക്കത്ത വിമാനത്താവളത്തിലാണ് സംഭവം. ഇൻഡിഗോ – എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ ചിറകുകൾ തമ്മിലാണ് ഉരസിയത്. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്.
രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം. സിഗ്‌നൽ കാത്തുനിന്ന എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിന്റെ ചിറകിൽ ഇൻഡിഗോ വിമാനത്തിന്റെ ചിറക് ഇടിക്കുകയായിരുന്നു. കൂട്ടിയിടിയിൽ എയർ ഇന്ത്യാ വിമാനത്തിന്റെ ചിറകിന്റെ അറ്റം തകരുകയും ഇൻഡിഗോവിമാനത്തിന്റെ ചിറക് തകർന്ന് താഴെ വീഴുകയും ചെയ്തു.
ചെന്നൈയിലേക്ക് പോകാൻ തയ്യാറെടുത്തുകൊണ്ടിരുന്ന എയർ ഇന്ത്യാ വിമാനത്തിൽ ആറ് ക്യാബിൻ ജീവനക്കാരും 163 യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. കൊൽക്കത്തയിൽ നിന്ന് ദർഭംഗയിലേക്ക് പുറപ്പെടാൻ തയ്യാറെടുക്കുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ 149 യാത്രക്കാരും 6 ക്യാബിൻ ക്രൂ അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. രണ്ട് വിമാനങ്ങളിലുമുണ്ടായിരുന്ന യാത്രക്കാർ സുരക്ഷിതരാണെന്ന് വിമാനക്കമ്പനി അധികൃതർ അറിയിച്ചു. പൈലറ്റുമാർക്കെിതിരെ ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചു.
Discussion about this post