പത്തനംതിട്ട : ബാങ്കിൽ നിന്നും ജപ്തി ഭീഷണി വന്നതോടെ ആകെയുള്ള കിടപ്പാടവും നഷ്ടപ്പെടും എന്ന ആശങ്കയെ തുടർന്ന് കിടപ്പുരോഗി സ്വയം കുത്തി മരിച്ചു. പത്തനംതിട്ടയിലാണ് സംഭവം നടന്നത്. കുറച്ചുകാലമായി ശാരീരിക ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കിടപ്പുരോഗി ആയിരുന്ന പത്തനംതിട്ട നെല്ലിമുകൾ സ്വദേശി യശോധരനാണ് സ്വയം കുത്തി ആത്മഹത്യ ചെയ്തത്.
അടൂർ കാർഷിക വികസന ബാങ്കിൽ നിന്നും എടുത്ത ലോൺ തിരിച്ചടയ്ക്കാൻ കഴിയാതെ ആയതോടെയാണ് ബാങ്ക് യശോദരന്റെ വീട് ജപ്തി ചെയ്യാൻ ഒരുങ്ങിയിരുന്നത്. ജപ്തി നടപടികൾക്ക് ഒരു ദിവസം മുൻപ് വീട്ടിൽ ആരും ഇല്ലാതിരുന്ന സമയം യശോധരൻ സ്വയം കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യശോദരൻ വ്യാഴാഴ്ച രാവിലെയാണ് മരണപ്പെട്ടത്. നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
Discussion about this post