തിരുവനന്തപുരം: ദു;ഖവെള്ളി ദിനത്തിൽ ക്രിസ്തീയ വിശ്വാസികൾക്ക് സന്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ചൂഷണങ്ങളിൽ നിന്നും ലോകത്തെ മോചിപ്പിക്കാൻ ജീവൻ നൽകിയ യേശുവിന്റെ ഓർമ്മ പുതുക്കുന്ന ദിനമാണ് ഇന്ന് എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്കിലായിരുന്നു അദ്ദേഹം ദു:ഖവെള്ളി ദിന സന്ദേശം പങ്കുവച്ചത്.
ഇന്ന് ദുഃഖ വെള്ളിയാഴ്ച. ചൂഷണങ്ങളിൽ നിന്നും അടിച്ചമർത്തലുകളിൽ നിന്നും ലോകത്തെ മോചിപ്പിക്കാൻ സ്വന്തം ജീവൻ ബലിയർപ്പിച്ച യേശുക്രിസ്തുവിന്റെ ഓർമകൾ പുതുക്കുന്ന ദിവസമാണിത്. വെല്ലുവിളികളെ സ്‌നേഹം കൊണ്ടും ഐക്യത്തോടെയും നേരിടാൻ ലോകമെമ്പാടുമുള്ളവർക്ക് ഈ ഓർമകൾ ഊർജമാകുന്നു. ക്രിസ്തുവിന്റെ സ്മരണയെ ഉൾക്കൊണ്ട് സമത്വവും സഹോദര്യവും കളിയാടുന്ന ഒരു നല്ല നാളേക്കായി നമുക്കൊരുമിച്ചു പോരാടാം- പിണറായി ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം ദു:ഖവെള്ളി ദിനത്തോട് അനുബന്ധിച്ച് ക്രൈസ്തവ ദേവാലയങ്ങളിൽ രാവിലെ മുതൽ തന്നെ പ്രത്യേക പ്രാർത്ഥനകൾ ആരംഭിച്ചിരുന്നു.
Discussion about this post