നിവിന്‍ പോളിയെ പ്രശംസിച്ച് തെലുങ്ക് നടന് നാഗാര്‍ജുന. പ്രേമം സിനിമയില്‍ നിവിന്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നതെന്നും സിനിമ ഇത്രയും ജനകീയമാകാന്‍ ഒരുകാരണം നിവിന്‍ ആണെന്നും നാഗാര്‍ജുന പറഞ്ഞു.
പ്രേമത്തിന്റെ തെലുങ്ക് പതിപ്പ് മജ്നുവില് നാഗാര്‍ജുനയുടെ മകന് നാഗചൈതന്യയാണ് നിവിന്‍ പോളി അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രേമം സിനിമ ഞാന്‍ കണ്ടുകഴിഞ്ഞപ്പോള്‍ സംവിധായകനായ ചന്ദുവിന്റെ നിര്‍ദേശങ്ങള്‍ അതേപോലെ അനുസരിക്കാനാണ് മകനോട് പറഞ്ഞത്. തെലുങ്ക് സിനിമയുടെ സാഹചര്യത്തിന് അനുസരിച്ച് കുറച്ചുമാറ്റങ്ങള്‍ സിനിമയ്ക്കുണ്ട്െന്നും നാഗാര്‍ജുന പറഞ്ഞു.
ചാന്തു മൊണ്ടേതിയാണ് ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നത്. ഹാരിക ആന്റ് ഹാസിന്റെ ബാനറില്‍ എസ് രാധകൃഷ്ണയാണ് ചിത്രം നിര്‍മിക്കുന്നത്. പ്രേമത്തില്‍ മേരിയെ അവതരിപ്പിച്ച അനുപമ പരമേശ്വരന്, ശ്രുതി ഹാസന് എന്നിവരാണ് മജ്നുവില് നാഗചൈതന്യയുടെ നായികമാരാവുന്നത്.
Discussion about this post