ലക്‌നൗ: ഗുണ്ടാത്തലവൻ മുക്താർ അൻസാരിയുടെ മരണത്തിൽ കുടുംബത്തിന്റെ ആരോപണങ്ങൾ തള്ളി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. അൻസാരി മരിച്ചത് ഹൃദയാഘാതത്തെ തുടർന്നാണെന്നാണ് റിപ്പോർട്ടിൽ ഉള്ളത്. അൻസാരിയുടെ മരണത്തിൽ ദുരുഹൂതയുണ്ടെന്നും, സ്ലോ പോയിസൺ നൽകി കൊലപ്പെടുത്തിതയാണെന്നും കുടുംബം ആരോപിച്ചിരുന്നു. ഇതിൽ കഴമ്പില്ലെന്ന് വ്യക്തമാക്കുന്നതാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.
റാണി ദുർഗാവതി മെഡിക്കൽ കോളേജിലായിരുന്നു മുക്താർ അൻസാരിയുടെ പോസ്റ്റ്‌മോർട്ടം. ഇതിനായി വിദഗ്ധ ഡോക്ടർമാരുടെ അഞ്ചംഗ സംഘത്തെ പ്രത്യേകം നിയോഗിച്ചിരുന്നു. പോസ്റ്റ്‌മോർട്ടം പൂർത്തിയായതിന് പിന്നാലെ തന്നെ ഡോക്ടർമാർ മരണകാരണം ഹൃദയാഘാതമാണെന്ന് വെൡപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് റിപ്പോർട്ട് പുറത്തുവരുന്നത്. പോലീസാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.
മകൻ ഉമർ അൻസാരിയാണ് പിതാവിന് സ്ലോ പോയിസൺ നൽകിയതാണെന്ന് ആരോപിച്ച് രംഗത്ത് വന്നത്. ഇതേ തുടർന്ന് സംഭവത്തിൽ സർക്കാർ മജിസ്റ്റീരിയൽ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു.
അതേസമയം മുക്താർ അൻസാരിയുടെ ശവസംസ്‌കാര ചടങ്ങുകൾ പൂർത്തിയായി. ഗാസിപൂരിലെ കുടുംബ ശ്മശാനത്തിലായിരുന്നു സംസ്‌കാര ചടങ്ങുകൾ. അതീവ ജാഗ്രതയിലായിരുന്നു ചടങ്ങുകൾ നടന്നിരുന്നത്. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് വൻ പോലീസ് സന്നാഹം നഗരത്തിൽ വിന്യസിച്ചിരുന്നു. മുക്താർ അൻസാരിയുടെ വീട്ടിലും ശ്മശാനത്തിന് മുൻപിലും സുരക്ഷയ്ക്കായി നിരവധി പോലീസുകാർ ആയിരുന്നു വിന്യസിച്ചിരുന്നത്.
Discussion about this post