തിരുവനന്തപുരം : ഭാര്യയുമായി വഴക്കിട്ടതിനെ തുടർന്ന് സ്വയം കഴുത്തറുത്ത യുവാവ് മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് ആണ് സംഭവം നടന്നത്. നെടുമങ്ങാട് കല്ലിയോട് ജംഗ്ഷന് സമീപം ഫ്ലാറ്റിൽ വാടകയ്ക്ക് താമസിക്കുന്ന വിതുര മരുതാമല സ്വദേശിയായ സ്മിതേഷ് എന്ന 38 വയസ്സുകാരനാണ് മരിച്ചത്.
കാട്ടാക്കടയിൽ ടയർ പഞ്ചർക്കട നടത്തുന്ന വ്യക്തിയാണ് സ്മിതേഷ്. ഭാര്യ അശ്വതിയുമായി വഴക്കിട്ടതിനെ തുടർന്നാണ് ഇയാൾ വീട്ടിൽ ഉണ്ടായിരുന്ന കത്തിയെടുത്ത് സ്വന്തം കഴുത്തിൽ മുറിവേൽപ്പിച്ച് ആത്മഹത്യ ചെയ്തത്. സംഭവം കണ്ട് അശ്വതി നിലവിളിച്ച് അയൽവാസികളെ വിവരമറിയിച്ചതിനെത്തുടർന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൂന്നു മാസങ്ങൾക്ക് മുൻപും സ്മിതേഷ് ആത്മഹത്യാശ്രമം നടത്തിയിരുന്നു. അന്ന് 50 പാരസെറ്റമോൾ ഗുളികകൾ ഒന്നിച്ചു കഴിച്ചാണ് ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഈ ദമ്പതികൾക്ക് ആറാം ക്ലാസിലും ഒന്നാം ക്ലാസിലും പഠിക്കുന്ന രണ്ട് കുട്ടികളുണ്ട്. അസ്വാഭാവിക മരണത്തിന് നെടുമങ്ങാട് പോലീസ് കേസെടുത്തിട്ടുണ്ട്.
Discussion about this post