ഡല്‍ഹി: കേരളത്തിന്റെ നിയമസഭാ തെരഞ്ഞെടുപ്പിന് ബി.ജെ.പിയുടെ ഇന്‍ചാര്‍ജ് ആയി കേന്ദ്രആരോഗ്യമന്ത്രി ജെ.പി നദ്ദയെയും സഹചുമതലയില് രാജീവ് പ്രതാപ് റൂഡിയേയും നിയമിച്ചു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പാര്‍ട്ടി ചുമതല പ്രഖ്യാപിച്ചത്.
തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ് ഇന്‍ചാര്‍ജായി വനംപരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറിനേയും സഹചുമതലയായി ഊര്‍ജ്ജമന്ത്രി പീയൂഷ് ഗോയലിനെയും പ്രഖ്യാപിച്ചിട്ടുണ്ട്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും അമിത് ഷായും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കേന്ദ്ര, സംസ്ഥാന തെരഞ്ഞെടുപ്പ് ഏകോപനത്തിനായി കേന്ദ്രമന്ത്രിമാരെ ചുമതലപ്പെടുത്തിയത്.
Discussion about this post