ഗുവാഹത്തി: ലോക്സഭാ എംപിയും ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) പ്രസിഡന്റുമായ ബദറുദ്ദീൻ അജ്മലിനെ പരിഹസിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ രംഗത്ത്. എംപിക്ക് വീണ്ടും വിവാഹം കഴിക്കണമെങ്കിൽ തെരഞ്ഞെടുപ്പിന് മുമ്പ് വിവാഹം കഴിയ്ക്കണമെന്നും അല്ലെങ്കിൽ അറസ്റ്റ് നേരിടേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്നും ബഹുഭാര്യത്വം നിയമവിരുദ്ധമാകുമെന്നും അദ്ദേഹം പറഞ്ഞു.
എനിക്ക് പ്രായമായെന്ന് എന്ന് കോൺഗ്രസിലെ ആളുകളായ റാക്കിബുൾ ഹുസൈൻ പറയുന്നു. പക്ഷേ എനിക്ക് ഇപ്പോഴുമൊരു വിവാഹം കഴിക്കാൻ കഴിയുന്നത്ര ശക്തിയുണ്ട്. .മുഖ്യമന്ത്രിക്ക് ഇഷ്ടമില്ലെങ്കിലും എനിക്ക് വിവാഹം ചെയ്യാനുള്ള കരുത്തുണ്ടെന്നായിരുന്നു ശനിയാഴ്ച നടന്ന റാലിക്കിടെ എംപി ബദ്‌റുദ്ദീൻ അജ്മൽ പറഞ്ഞത്. അതിന് മറുപടിയായാണ് മുഖ്യമന്ത്രി പരിഹാസവുമായി രംഗത്തെത്തിയത്. തിരഞ്ഞെടുപ്പിന് ശേഷം അസമിൽ യൂണിഫോം സിവിൽ കോഡ് (യുസിസി) നടപ്പാക്കും. അതിനുശേഷം അദ്ദേഹം വിവാഹം കഴിക്കുകയാണെങ്കിൽ അറസ്റ്റ് നേരിടേണ്ടി വരുമെന്ന് ഹിമന്ത ബിശ്വ ശർമ്മ മുന്നറിയിപ്പ് നൽകി.
എനിക്കറിയാവുന്നിടത്തോളം, അദ്ദേഹത്തിന് ഒരു ഭാര്യയുണ്ട്. അയാൾക്ക് രണ്ടോ മൂന്നോ വിവാഹം കഴിക്കാം, പക്ഷേ തെരഞ്ഞെടുപ്പിന് ശേഷം ഞങ്ങൾ ബഹുഭാര്യത്വം നിർത്തും. അതിനുള്ള ഒരുക്കം പൂർത്തിയായെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ വിവാഹ ചടങ്ങുകൾക്ക് ക്ഷണിച്ചാൽ, അത് ഇപ്പോഴും നിയമാനുസൃതമായതിനാൽ താനും പങ്കെടുക്കുമെന്നും ഹിമന്ത ശർമ്മ കൂട്ടിച്ചേർത്തു.
Discussion about this post