ന്യൂഡൽഹി: 1823 കോടിയുടെ പിഴ ഒടുക്കണം എന്ന ആദായ നികുതി വകുപ്പ് നോട്ടീസ് വന്നതിന്റെ ക്ഷീണം മാറും മുമ്പേ കോൺഗ്രസിന് അടുത്ത തിരിച്ചടി. 2014-15, 15 -16 കാലഘട്ടത്തിലെ നികുതി വിഹിതമായ 1745 കോടി രൂപ കൂടെ പിഴയൊടുക്കണം എന്ന അറിയിപ്പ് നൽകിയിരിക്കുകയാണ് ഇൻകം ടാക്സ് ഡിപ്പാർട്മെന്റ്. ഇതോടു കൂടി നിലവിൽ തന്നെ സാമ്പത്തികമായി പരുങ്ങലിലായ കോൺഗ്രസിന്റെ അടിത്തറ തന്നെ തകരുന്ന സാഹചര്യമാണ് നിലവിലുള്ളത്.
മൊത്തത്തിൽ, ആദായനികുതി ഓഫീസ് ഇതുവരെ കോൺഗ്രസ് പാർട്ടിയോട് 3,567 കോടി രൂപ നികുതിയായി ഈടാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.2014-15 (663 കോടി രൂപ), 2015-16 (ഏകദേശം ₹ 664 കോടി), 2016-17 (ഏകദേശം ₹ 417 കോടി) വർഷങ്ങളുമായി ബന്ധപ്പെട്ടതാണ് പുതിയ ആദായനികുതി നോട്ടീസുകളെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.
അതെ സമയം രാഷ്ട്രീയ പാർട്ടികൾക്കുള്ള നികുതി ഇളവുകൾപരിഗണിച്ചതിന് ശേഷമാണ് നികുതി കണക്കാക്കിയതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.
Discussion about this post