ന്യൂഡൽഹി: ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ രാംലീല മൈതാനിയിൽ വെച്ച് തൃണമൂൽ കോൺഗ്രസ് എംപി ഡെറക് ഒബ്രിയാൻ ഇൻഡി സഖ്യത്തിന് തൃണമൂൽ കോൺഗ്രസിന്റെ പേരിൽ ഉറപ്പ് നൽകി ശ്രദ്ധയാകർഷിച്ചിരുന്നു. എന്നാൽ അതെ സമയം തന്നെ, കോൺഗ്രസിനെ വിശ്വസിക്കരുതെന്നും ബംഗാളിൽ കോൺഗ്രസിന് വോട്ട് നൽകുന്നത് സി പി എമ്മിനും ബി ജെ പി ക്കും വോട്ട് നൽകുന്നതിന് തുല്യമാണ് എന്നും പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് മമത ബാനർജി. ഈ ഇരട്ട നിലപാട് രാഷ്ട്രീയ വൃത്തങ്ങളെയാകെ ഞെട്ടിച്ചിരിക്കുകയാണ്. സത്യത്തിൽ എന്താണ് തൃണമൂലിന്റെ നിലപാട് എന്ന് ആർക്കും പിടിത്തം കിട്ടാത്ത അവസ്ഥയാണ് ഇപ്പോൾ നിലവിലുള്ളത്.
“ടിഎംസി ഇന്ത്യാ സഖ്യത്തിൻ്റെ ഭാഗമാണ്, ഇപ്പോഴുമുണ്ട്, എല്ലായ്പ്പോഴും ഉണ്ടായിരിക്കും” എന്ന് രാം ലീല മൈതാനത്ത് വച്ച് തൃണമൂൽ എം പി വാക്ക് നൽകി നാവ് ഉള്ളിലേക്കിടും മുമ്പാണ് കോൺഗ്രസിനെ ഒരിക്കലും വിശ്വസിക്കരുത് എന്ന് ബംഗാളിൽ മമതാ ബാനർജി നിലപാടെടുത്തത്.
“കോൺഗ്രസ് ഇവിടെ ഇടതുപക്ഷവുമായി സഖ്യത്തിലാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അവർക്ക് വോട്ട് ചെയ്യുക എന്നാൽ ബിജെപിക്ക് വോട്ട് ചെയ്യുകയാണ്,” പശ്ചിമ ബംഗാൾ മുഖ്യമന്ത്രി പറഞ്ഞു.
“ഞങ്ങൾ ഒറ്റയ്ക്ക് പോരാടുകയാണ്. സി.പി.എമ്മും കോൺഗ്രസും ഇന്ത്യാ കൂട്ടുകെട്ടിൻ്റെ ഭാഗമായാണ് പോരടിക്കുന്നത് എന്ന് ഞാൻ കേട്ടിട്ടുണ്ട്. ഇവിടെ ഒരു സഖ്യവും ഉണ്ടാക്കിയിട്ടില്ല. ഇവിടെ സി.പി.എം-ബി.ജെ.പി-കോൺഗ്രസ് ഒന്നായിട്ടാണ് മത്സരിക്കുന്നത്മറുവശത്ത് തൃണമൂൽ ഒറ്റയ്ക്കും , മമത ബാനർജി പറഞ്ഞു.
Discussion about this post