ചൈന: ഗർഭിണിയായ സഹപ്രവർത്തക കുടിക്കുന്ന വെള്ളത്തില്‍ വിഷം കലര്‍ത്തി യുവതി. ചൈനയിലെ ഹുബെയിൽ ആണ് സംഭവം. ഹൈഡ്രോളജി ആൻഡ് വാട്ടർ റിസോഴ്സ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ എന്ന സർക്കാർ അഫിലിയേറ്റഡ് സ്ഥാപനത്തിലാണ് ഇരുവര്‍ക്കും ജോലി. സ്ഥാപനത്തിലെ ജോലി സമ്മർദ്ദം ജീവനക്കാര്‍ക്ക് താങ്ങാനാവാത്തതാണ്.
കഴിഞ്ഞ ദിവസം ഗർഭിണിയായ ജീവനക്കാരി വെള്ളം കുടിക്കാനെടുത്തപ്പോൾ അതിൽ രുചി വ്യത്യാസം അനുഭവപ്പെടുകയായിരുന്നു. ഓഫീസിലെ വെള്ളത്തിന്റെ പ്രശ്നമാണ് എന്ന് കരുതി പിന്നീട് അവര്‍ തിളപ്പിച്ച ബോട്ടിൽ വെള്ളം കുടിച്ചു. അതിലും സമാനമായ രുചിവ്യത്യാസം അനുഭവപ്പെട്ടു.
ഇതോടെ സംഭവം എന്താണെന്ന് അറിയാനായി യുവതി തന്റെ ഐപാഡിൽ വീഡിയോ ക്യാമറ ഓണ്‍ ചെയ്തു വയ്ക്കുകയായിരുന്നു. ഇതിനാലാണ് തന്റെ വെള്ളത്തില്‍ സഹപ്രവർത്തക വിഷം കലർത്തുന്നത് പതിഞ്ഞത്. ഉടനെ തന്നെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് യുവതിയെ ചോദ്യം ചെയ്തതിൽ നിന്നാണ് ഞെട്ടിപ്പിക്കുന്ന കാരണം യുവതി വെളിപ്പെടുത്തിയത്. ഗർഭിണിയായ തന്റെ സഹപ്രവര്‍ത്തക പ്രസവാവധി എടുത്തു കഴിഞ്ഞാൽ തന്റെ ജോലിഭാരം കൂടും. താൻ സമ്മർദ്ദത്തിലാവും. അത് ഒഴിവാക്കാനാണ് വിഷം കലർത്തിയത് എന്നാണ് ഇവര്‍ മൊഴി നല്‍കിയത്.
Discussion about this post