ലക്‌നൗ: മരിച്ച ഗുണ്ടാത്തലവൻ മുക്താർ അൻസാരിയുടെ വീട് സന്ദർശിച്ച് എഐഎംഐഎ നേതാവ് അസദുദ്ദീൻ ഒവൈസി. ഗാസിപൂരിലെ വസതിയിലാണ് എത്തിയത്. മുക്താർ അൻസാരിയുടെ ഖബറിൽ ആദരാഞ്ജലികൾ അർപ്പിച്ച ഒവൈസി, മകനെയും മറ്റ് കുടുംബാംഗങ്ങളെയും കണ്ടു.
എക്‌സിലൂടെ ചിത്രങ്ങൾ പുറത്തുവിട്ടുകൊണ്ടാണ് മുക്താറിന്റെ വീട് സന്ദർശിച്ച വിവരം ഒവൈസി അറിയിച്ചത്. ഇന്ന് മുക്താർ അൻസാരിയുടെ വീട് സന്ദർശിക്കുകയും ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു. ഈ ദു:ഖത്തിന്റെ വേളയിൽ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം ചേരുന്നു. ഇൻഷാ അല്ലാഹ്. ഈ ഇരുട്ടിൽ അള്ളാഹു വെളിച്ചം വീശട്ടെയെന്നും ഒവൈസി എക്‌സിൽ കുറിച്ചു.
കഴിഞ്ഞ ദിവസം ആയിരുന്നു മുക്താർ അൻസാരിയുടെ സംസ്‌കാരം. ഗാസിപൂരിലുള്ള കുടുംബ ശ്മാശനത്തിൽ ആയിരുന്നു സംസ്‌കാര ചടങ്ങുകൾ നടന്നത്. വൻ പോലീസ് സുരക്ഷയിൽ ആയിരുന്നു ചടങ്ങുകൾ.
Discussion about this post