തിരുവനന്തപുരം: വയനാട്ടിൽ കോൺഗ്രസ് നേതാവും സിറ്റിംഗ് എംപിയുമായ രാഹുൽ ഗാന്ധി നാളെ നാമനിർദേശ പത്രിക സമർപ്പിക്കും. നാളെ വയനാട്ടിലെത്തുന്ന രാഹുൽ, പ്രവർത്തകർക്കൊപ്പം റോഡ് ഷോയിൽ പങ്കെടുത്ത് കളക്ട്രേറ്റിലെത്തി പത്രിക സമർപ്പിക്കും.
സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് രാഹുൽ ഗാന്ധി വയനാട്ടിലെത്തുന്നത്. രാവിലെ പത്ത് മണിയോടെ റിപ്പണിൽ ഹെലികോപ്റ്ററിറങ്ങുന്ന രാഹുൽ 12 ണിയോടെ പത്രിക സമർപ്പിച്ച് നാളെ തന്നെ തിരികെ മടങ്ങും. തുടർന്ന് പ്രചാരണത്തിന് വേണ്ടി വയനാട്ടിലേക്ക് ഇനി എന്ന് എത്തും, എന്തെല്ലാമാണ് പ്രചാരണപദ്ധതികൾ എന്നതിലൊന്നും വ്യക്തതയായിട്ടില്ല.
അതേസമയം ലോക്‌സഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾക്ക് നാമനിർദേശ പത്രിക സമർപ്പിക്കാൻ കേരളത്തിലിനി മൂന്ന് ദിവസങ്ങൾ മാത്രമാണ് ബാക്കി.
Discussion about this post