പോട്ട്‌ലാൻഡ്: അമേരിക്കയിലെ പോട്ട്‌ലാൻഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഇന്ത്യക്കാരിയായ യുവതിയും ആറ് വയസുകാരിയായ മകളും മരിച്ചു. ഞായറാഴ്ച്ച രാവിലെയാണ് അപകടം നടന്നത്.
ആന്ധ്രാപ്രദേശ് സ്വദേശിനിയായ കമദം ഗീതാഞ്ജലി (32), ഹനിക (6) എന്നിവരാണ് മരിച്ചത്. യുവതിയുടെ ഭർത്താവ് നരേഷ്, മകൻ ബ്രമൺ എന്നിവർ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
ഗീതാഞ്ജലിയുടെ ജന്മദിനത്തിന് ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയാണ് അപകടം നടന്നത്. ഗീതാഞ്ജലിയാണ് വാഹനം ഓടിച്ചിരുന്നത്. സൗത്ത് മെറിഡിയൻ റോഡിലൂടെ പോകുന്നതിനിടയിൽ ഉണ്ടായിരുന്ന സ്‌റ്റോപ്പ് സിഗ്നൽ തെറ്റിച്ച് വാഹനം മുന്നോട്ട് പോകുകയായിരുന്നു. ഇതിനിടയിൽ എതിർ ദിശയിൽ വന്ന വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്.
Discussion about this post