തിമിംഗലങ്ങളെ വ്യക്തികളായി പരിഗണിക്കണമെന്ന ആവശ്യം ശക്തമാക്കി പസഫിക്കിലെ ഗോത്രനേതാക്കൾ. വകപുതംഗ മോവാന എന്ന പേരിലാണ് ഇവർ ആഹ്വാനം ഉയർത്തിയിരിക്കുന്നത്. പസഫിക് സമുദ്രത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തദ്ദേശീയ നേതാക്കളാണ് ഇത്തരത്തിൽ ആഹ്വാനവുമായി രംഗത്തെത്തിയിരിക്കുന്നത്.
തിമിംഗലങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായാണ് ഇത്തരമൊരു ആശയം ഇവർ ഉയർത്തിയിരിക്കുന്നത്. തിമിംഗലങ്ങളെ വ്യക്തികളായി കാണണമെന്നും ഒരു വ്യക്തിക്ക് നൽകുന്ന അവകാശങ്ങൾ തിമിംഗലങ്ങൾക്കും നൽകണമെന്നും നേതാക്കൾ പറയുന്നു.
ലോകത്ത് പല തരത്തിലുള്ള തിമിംഗലങ്ങളുണ്ട്. ഒരു നൂറ്റാണ്ടിന് മുൻപ് ഏകദേശം ഒരു ലക്ഷത്തോളം തിമിംഗലങ്ങൾ സമുദ്രങ്ങളിൽ ഉണ്ടായിരുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ, കഴിഞ്ഞ കാലങ്ങളിൽ ഇവയുടെ എണ്ണത്തിൽ വലിയ ഇടിവുണ്ടായതായി പഠനങ്ങൾ പറയുന്നു. വൻതോതിലുള്ള തിമിംഗല വേട്ട, മത്സ്യബന്ധന രീതികൾ, സമുദ്രപരിസ്ഥിതിയുടെ നാശം എന്നിവയാണ് ഇത്തരത്തിൽ ഇവയുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാവാൻ പ്രധാന കാരണം. ഇതോടെയാണ് പുതിയ ആഹ്വാനവുമായി ഗോത്രനേതാക്കൾ രംഗത്തുവന്നത്.
ഇതാദ്യമായല്ല, ലോകത്തിൽ ജീവികളെയും സ്ഥലങ്ങളെയുമൊക്കെ വ്യക്തികളകയി പരിഗണിക്കുന്നത്. ന്യൂസിലാൻഡിലെ വാൻഗനൂയി നദിയെ മനുഷ്യനായി കണക്കാക്കിയാണ് പരിപാലിച്ചുപോരുന്നത്. നദിക്ക് എന്തെങ്കിലും നാശമുണ്ടാക്കുന്ന പക്ഷം ഒരു മനുഷ്യനെ ദ്രോഹിക്കുന്നതുപോലെ തന്നെ കണക്കാക്കും. സ്‌പെയിനിലെ നദികൾക്കും ഇത്തരത്തിൽ പ്രത്യേക അധികാരം നൽകിയിട്ടുണ്ട്. ഇവിടെ നദി മലിനമാക്കുന്നത് മനുഷ്യാവകാശ ലംഘനമായാണ് കണക്കാക്കുന്നത്.
Discussion about this post