ചെന്നൈ: ശ്രീലങ്കൻ നാവികസേനയുടെ തടവിലായിരുന്ന ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ നാട്ടിൽ തിരിച്ചെത്തി. തമിഴ്നാട്ടിൽ നിന്നുള്ള 19 മത്സ്യത്തൊഴിലാളികളാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്. ഇവർ ചെന്നൈ വിമാനത്താവളത്തിൽ എത്തി.
ഇന്ത്യൻ ഹൈക്കമ്മീഷനാണ് ഇക്കാര്യം എക്സിലൂടെ സ്ഥിരീകരിച്ചത്. ‘നാട്ടിലേക്ക് മടങ്ങുന്നു! 19 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കയിൽ നിന്ന് ഇന്ന് രാവിലെ ചെന്നൈയിലേക്ക് തിരിച്ചയച്ചു’- ഹൈക്കമ്മീഷൻ എക്സിൽ കുറിച്ചു.
കഴിഞ്ഞ മാസം 6 -ാം തീയതിയാണ് ഇവർ നാവികസേനയുടെ പിടിയിലായത്. ഇന്ത്യയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ ശ്രീലങ്കൻ നാവികസേനയുടെ പിടിയിലാകുന്നത് പതിവ് സംഭവമായി മാറുകയാണ്. മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച് 2024 ൽ നാവികസേന ഇതുവരെ 23 ഇന്ത്യൻ ട്രോളറുകളെയും 178 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയുമാണ് തടവിലാകിയത്. അടുത്തിടെ ശ്രീലങ്കൻ നാവികസേനയുടെ പിടിയിലായ ആറ് ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ നാട്ടിൽ തിരിച്ചെത്തിയിരുന്നു.
Discussion about this post