ന്യൂഡൽഹി: ബിജെപി എംപിയും നടിയുമായ ഹേമ മാലിനിക്കെതിരെ ലൈംഗികാധിക്ഷേപം നടത്തിയ കോൺഗ്രസ് എംപി രൺദീപ് സുർജോവാലയ്‌ക്കെതിരെ രൂക്ഷവിമർശനമുമായി ബിജെപി. സംഭവത്തിൽ എംപിയ്ക്ക് മറുപടിയുമായി ഹേമ മാലിനിയും രംഗത്തെത്തിയിട്ടുണ്ട്.
അവർ പ്രതിപക്ഷമാണ് ഇതാണ്അവരുടെ ജോലി. അവർ ഒരിക്കലും നല്ലത് പറയില്ല. ഇതിന് ഞങ്ങൾ മറുപടി കൊടുക്കും. മധുരയിലെ ജനങ്ങൾ എന്നോടൊപ്പമുണ്ട്. അവരെല്ലാം സന്തോഷവാന്മാരാണ്. എനിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശിർവാദമണുണ്ട്’- ഹേമ മാലിന് പറഞ്ഞു. സ്ത്രീകളെ എങ്ങനെയാണ് ബഹുമാനിക്കേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് പഠിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
ഇതാണ് രാഹുൽ ഗാന്ധി നേതൃത്വം നൽകുന്ന പാർട്ടിയുടെ ഗുണമെന്ന് ബിജെപി വക്താവ് അമിത് മാളവ്യയും കുറ്റപ്പെടുത്തി. ഹേമമാലിനിയെ മാത്രമല്ല സ്ത്രീ സമൂഹത്തെ മൊത്തമായി കോൺഗ്രസ് നേതാവ് അധിക്ഷേപിച്ചുവെന്നും അമിത് മാളവ്യ കൂട്ടിച്ചേർത്തു.
Discussion about this post