ഇടുക്കി : വീട്ടിലെ മുറിക്കുള്ളിൽ യുവാവിനെ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തി. കഴുത്തിൽ മുറിവേറ്റ് രക്തം വാർന്ന നിലയിലാണ് യുവാവിനെ കണ്ടെത്തിയത്. ഇടുക്കി കൊമ്പൊടിഞ്ഞാലിൽ ആണ് സംഭവം. ആദർശ് എന്ന 27 വയസ്സുകാരനാണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെയാണ് യുവാവിനെ മുറിക്കകത്ത് കഴുത്തിൽ മുറിവേറ്റ് രക്തം വാർന്ന നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ വീട്ടുകാർ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുവാവ് സ്വയം മുറിവേൽപ്പിച്ചതാണെന്നാണ് പോലീസ് നിഗമനം. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
Discussion about this post