ന്യൂഡൽഹി: തായ്‌വാനിലുണ്ടായ വൻ ഭൂകമ്പത്തെ തുടർന്ന് കാണാതായ രണ്ട് ഇന്ത്യൻ പൗരന്മാരെ കണ്ടെത്തിയാതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അവർ സുരക്ഷിതരാണെന്നും മന്ത്രാലയം വ്യക്തമാക്കി. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അവരുമായി ആശയ വിനിമയം നടത്തി കൊണ്ടിരിക്കുകയാണെന്ന് വിദേശ കാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
“നേരത്തെ ഞങ്ങൾക്ക് സമ്പർക്കം സ്ഥാപിക്കാൻ കഴിയാത്ത രണ്ട് ആളുകളുമായി ഇപ്പോൾ ബന്ധപ്പെടാൻ ഞങ്ങൾക്ക് കഴിഞ്ഞു. അവർ സുരക്ഷിതരാണ്,” ജയ്‌സ്വാൾ പത്രസമ്മേളനത്തിൽ വ്യക്തമാക്കി. ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രത്തിന് സമീപമുള്ള തായ്‌വാനിലെ തരോക്കോ ഗോർജിലാണ് രണ്ട് ഇന്ത്യൻ പൗരന്മാരെ, ഒരു പുരുഷനെയും ഒരു സ്ത്രീയെയും അവസാനമായി കണ്ടത്
റിക്ടർ സ്കെയിലിൽ 7.2 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തെ തുടർന്ന് തായ്‌വാനിലെ പൗരന്മാർക്ക് ഇന്ത്യ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും പ്രാദേശിക അധികാരികൾ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാൻ അവരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Discussion about this post