കൊളംബോ: തടവിലായിരുന്ന ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ച് ശ്രീലങ്കൻ നാവികസേന. തമിഴ്‌നാട്ടിൽ നിന്നുള്ള 24 മത്സ്യത്തൊഴിലാളികളെയാണ് ശ്രീലങ്കൻ നാവികസേന മോചിപ്പിച്ചത്.
കഴിഞ്ഞ മാസമാണ് സമുദ്രാതിർത്തി ലംഘിച്ചതിന് സംഘം നാവികസേനയുടെ പിടിയിലായത്. കൂടാതെ ഒരു മത്സത്തൊഴിലാളിയെ ശ്രീലങ്കൻ നാവികസേന തടവുശിക്ഷ വിധിച്ചിട്ടുണ്ട്. ജഗൻ എന്ന മത്സ്യത്തൊഴിലാളിയെയാണ് 6 മാസം തടവിനു ശിക്ഷിച്ചത്. ജഗന്റെ പേരിലുള്ള രണ്ട് ബോട്ടുകളും ശ്രീലങ്ക പിടിച്ചുവച്ചു. ഇയാളുടെ കുടുംബത്തെ ശ്രീലങ്കയിൽ എത്തിച്ച് ജഗനുമായി കൂടികാഴ്ച നടത്താൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നുണ്ട് എന്നാണ് വിവരം.
ഇന്ത്യയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ ശ്രീലങ്കൻ നാവികസേനയുടെ പിടിയിലാകുന്നത് പതിവ് സംഭവമായി മാറുകയാണ്. മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച് 2024 ൽ നാവികസേന ഇതുവരെ 23 ഇന്ത്യൻ ട്രോളറുകളെയും 178 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയുമാണ് തടവിലാകിയത്. അടുത്തിടെ ശ്രീലങ്കൻ നാവികസേനയുടെ പിടിയിലായ 19 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ നാട്ടിൽ തിരിച്ചെത്തിയിരുന്നു.
Discussion about this post