തൃശ്ശൂർ: ബിജെപി അംഗമായ ഭാര്യയെ വേട്ടയാടി യൂത്ത് കോൺഗ്രസ് നേതാവ് ഷിബു ജോർജും പാർട്ടിയും. പീഡനം അസഹനീയമായതോടെ ആലുവ സ്വദേശി സോണിയ ആണ് ഷിബുവിനും തൃശ്ശൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കുമെതിരെ പരാതിയുമായി രംഗത്ത് എത്തിയത്. തന്റെ ജീവൻ പോലും അപകടത്തിലാണെന്നും സോണിയ പറയുന്നു.
ഫേസ്ബുക്കിലൂടെ വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു യൂത്ത് കോൺഗ്രസിന്റെ ക്രൂരതയ്ക്കെതിരെ സോണിയ രംഗത്ത് എത്തിയത്. നിലവിൽ ഷിബു ജോർജിന്റെ വീട്ടിലാണ് സോണിയ ഉള്ളത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവിടെ നിന്നും സോണിയയെ ഇറക്കിവിടാനാണ് ഷിബുവിന്റെയും യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെയും ശ്രമമെന്ന് സോണിയ ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു. ഇന്ന് രാവിലെ പ്രവർത്തകർ കൂട്ടത്തോടെയെത്തി അസഭ്യം പറയുകയും വീട്ടിൽ നിന്നും ഇറങ്ങിയില്ലെങ്കിൽ കത്തിച്ച് കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് ഫേസ്ബുക്കിൽ വീഡിയോ പങ്കുവച്ചത് എന്നും സോണിയ പറയുന്നു.
രാവിലെ എത്തിയ കോൺഗ്രസ് നേതാക്കൾ അസഭ്യം പറയുകയും ഷിബുവിനെ വീട്ടിൽ നിന്നും കൊണ്ടുപോകുകയും ചെയ്തു. തിരഞ്ഞെടുപ്പ് ആയിട്ട് കോൺഗ്രസുകാർ ഷിബുവിനെവച്ച് കളിക്കുകയാണ്. ഷിബു അതിന് കൂട്ട് നിൽക്കുന്നു. രക്ഷിക്കണം. താൻ ഷിബു ജോർജിനെ കൊല്ലാൻ നോക്കുന്നുവെന്നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പറയുന്നത്. വോട്ടാണ് വേണ്ടത് എങ്കിൽ അതിന് ജീവിതം വച്ചല്ല കളിക്കേണ്ടത് എന്നും യുവതി വ്യക്തമാക്കുന്നു.
കാല് പിടിയ്ക്കാം. കോൺഗ്രസ് പ്രവർത്തകർ ഇത്ര ക്രൂരൻമാരാണോ. വീട്ടിൽ കയറി അടിച്ചുകൊല്ലുമെന്നുമെല്ലാം പറയുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ നിങ്ങൾ ഷിബു ജോർജിനെ കുപ്പത്തൊട്ടിയിൽ എറിയും. ഇത്രകാലമായി ഒരു കോൺഗ്രസ് പ്രവർത്തകനും തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും യുവതി പറയുന്നു.
മൂന്നും നാലും വർഷം ഷിബു ജോർജ് സ്ത്രീകളെ ഉപയോഗിച്ചു. അപ്പോൾ ആരും പ്രതികരിച്ചിട്ടില്ല. എന്നാൽ എന്നെ പുറത്താക്കാൻ കോൺഗ്രസുകാർ ശ്രമിക്കുന്നു. താൻ ആത്മഹത്യചെയ്യാം. നിങ്ങൾക്ക് മതിയാകുമോ എന്നും യുവതി ചോദിക്കുന്നു.
2021 ലായിരുന്നു സോണിയയും ഷിബു ജോർജുമായുള്ള വിവാഹം. 12 വർഷം മുൻപ് യൂത്ത് കോൺഗ്രസ് ക്യാമ്പസിൽ പങ്കെടുക്കുന്നതിനിടെ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് ഷിബുവിന്റെ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. അരയ്ക്ക് താഴെ തളർന്ന അവസ്ഥയിലാണ് ഷിബു ഇപ്പോൾ ഉള്ളത്. വർഷങ്ങളായി ഷിബുവിനെയും കിടപ്പ് രോഗിയായ അമ്മയെയും പരിചരിച്ച് പോരുന്നത് സോണിയ ആണ്. നിർബന്ധിച്ചാണ് തന്നെ വിവാഹം കഴിച്ചത് എന്നും യുവതി വെളിപ്പെടുത്തുന്നുണ്ട്.
Discussion about this post