ഇസ്ലാമാബാദ്: പാകിസ്താനിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ആളപായമോ നാശനഷ്ടമോ സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
വൈകീട്ട് നാല് മണിയോടെയായിരുന്നു ഭൂചലനം ഉണ്ടായത്. ഝാംഗിലും സമീപ പ്രദേശങ്ങളിലും ആയിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. ഭാൽവാൽ, മുൾട്ടാൻ, ബന്നു തുടങ്ങിയ മേഖലകളിൽ പ്രകമ്പനം അനുഭവപ്പെട്ടു. ഇതിന് പുറമേ ഇസ്ലാമാദിലും നേരിയ തോതിൽ പ്രകമ്പനം ഉണ്ടായി. ഝാംഗിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു.
ഒരു വാരത്തിനിടെ രണ്ടാമത്തെ ഭൂചലനം ആണ് പാകിസ്താനിൽ ഉണ്ടാകുന്നത്. നേരത്തെ ഉണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനം ജമ്മു കശ്മീരിൽ അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി തായ്‌വാൻ, ന്യൂയോർക്ക് എന്നിവിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്താനിലും ഉണ്ടായിരിക്കുന്നത്.
Discussion about this post