ചെന്നൈ : നടി മഞ്ജു വാര്യരുടെ കാർ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ ഫ്‌ളയിംഗ് സ്‌ക്വാഡ്. തിരുച്ചിറപ്പള്ളി അരിയല്ലൂർ ബൈപാസിൽ വച്ചാണ് താരത്തിന്റെ കാർ പരിശോധിച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾ ആണെങ്കിൽ പ്രത്യേകമായി പരിശോധിക്കാറുണ്ട്. ഇതിന്റെ ഭാഗമായാണ് താരത്തിന്റെ കാറും ഫ്‌ളയിംഗ് സ്‌ക്വാഡ് പരിശോധിച്ചത്.
മാനേജറാണ് മഞ്ജുവിൻറെ കൂടെയുണ്ടായിരുന്നത്. എന്നാൽ മഞ്ജുവാണ് വാഹനമോടിച്ചിരുന്നത്. പരിശോധനയ്ക്ക് ശേഷം ഉടൻ തന്നെ ഫ്‌ളയിംഗ് സ്‌ക്വാഡ് സംഘം മഞ്ജുവിനെ വിട്ടയക്കുകയും ചെയ്തു . എന്നാൽ കാറിൽ മഞ്ജുവാണെന്ന് കണ്ടതോടെ അവിടെ നിർത്തിയിരുന്ന മറ്റ് വാഹനങ്ങളിലെ ആളുകളെല്ലാം സെൽഫിയെടുക്കാനും വരുകയും ചെയ്തു.
കഴിഞ്ഞ ദിവസം മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടേത് അടക്കമുള്ള വാഹനങ്ങൾ ഇത്തരത്തിൽ പരിശോധിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ തമിഴ്‌നാട്ടിൽ വ്യാപകമായി ഹൈവേകളും ബൈപാസുകളും കേന്ദ്രീകരിച്ച് ഇത്തരത്തിൽ വാഹനങ്ങൾ പരിശേധിക്കുന്നത് പതിവാണ്. അനധികൃത പണം കടത്ത്, മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ പിടിക്കുന്നതിനാണ് ഈ പരിശോധനകൾ.
Discussion about this post