കോട്ടയം : നവവധുവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കോട്ടയം നഗരത്തിലെ ഹോസ്റ്റലിലാണ് മൃതദേഹം കണ്ടെത്തിയത്. മുണ്ടക്കയം ഇളംകാട് വലിയപുരയ്ക്കൽ ശ്രുതിമോളാണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ പലതവണ വിളിച്ചിട്ടും ഫോണെടുക്കാതെ വന്നതോടെയാണ് ഭർത്താവ് ഹോസ്റ്റലിലെത്തിയത്. അപ്പോഴാണ് ശ്രുതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
ഫെബ്രുവരി പത്തിനായിരുന്നു ശ്രുതിയുടെ വിവാഹം. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. ശ്രുതിയുടെ ഭർത്താവ് ബംഗളൂരൂവിലാണ് ജോലി ചെയ്യുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ശ്രുതി ഭർത്താവിനോപ്പം ബംഗളൂരൂവിലേക്ക് പോവുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് യുവതി തിരികെ നാട്ടിൽ എത്തിയത്. ഓൺലൈൻ പഠനത്തിനായി ഒരുമാസം മുമ്പ് യുവതി കോട്ടയം ജില്ലാ ജനറൽ ആശുപത്രിക്ക് സമീപമുള്ള ഹോസ്റ്റലിൽ മുറിയെടുക്കുകയും ചെയ്തിരുന്നു. അവിടെയാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. യുവതി എഴുതിയതെന്ന് കരുതുന്ന ആത്മഹത്യക്കുറിപ്പ് കണ്ടെത്തി. കത്തിൽ ആരെയും കുറ്റപ്പെടുത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു.











