ഇസ്ലാമാബാദ്: പാകിസ്താനിൽ ചൈനക്കാർ തീവ്രവാദ ആക്രമണത്തിൽ മരണപ്പെടുന്നത് അവർ സുരക്ഷാ പരമായ അച്ചടക്കം പാലിക്കാത്തത് കൊണ്ടാണ് എന്ന് തുറന്നടിച്ച് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകളും പഞ്ചാബ് പ്രവിശ്യയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയുമായ മറിയം നവാസ്.
ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലുണ്ടായ ചാവേർ ബോംബാക്രമണത്തിൽ അഞ്ച് ചൈനീസ് എഞ്ചിനീയർമാർ ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ട ഒരാഴ്ചയ്ക്ക് ശേഷമാണ് തന്റെ അഭിപ്രായം തുറന്ന് പറഞ്ഞു കൊണ്ട് മറിയം രംഗത്ത് വന്നിരിക്കുന്നത്. സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കാൻ ആവശ്യപ്പെടുമ്പോൾ പാകിസ്ഥാനിൽ താമസിക്കുന്ന ചൈനീസ് പൗരന്മാരോട് നീരസം പ്രകടിപ്പിക്കുന്നുവെന്നാണ് മറിയം വ്യക്തമാക്കിയത്.
“സുരക്ഷാ പ്രോട്ടോക്കോളുകൾ പിന്തുടരാൻ ആവശ്യപ്പെടുമ്പോൾ അവർ നീരസം പ്രകടിപ്പിക്കുകയാണ് . ഒരു അച്ചടക്കത്തിനും കീഴിൽ വരാൻ അവർ ആഗ്രഹിക്കുന്നില്ല, അവർ അതിൽ അസ്വസ്ഥരാകുന്നു,” മറിയം കൂട്ടിച്ചേർത്തു.ലാഹോറിൽ തൻ്റെ കന്നി അപെക്‌സ് കമ്മിറ്റി യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ. ലാഹോർ കോർപ്‌സ് കമാൻഡർ ലെഫ്റ്റനൻ്റ് ജനറൽ സയ്യിദ് ആമർ റാസയും മറ്റ് മുതിർന്ന സൈനിക ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
Discussion about this post