മലയാളികൾക്ക് എന്നും പ്രിയപ്പെട്ട പ്രണയചിത്രങ്ങളിൽ ഒന്നാണ് ‘കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്’ (1997). കമൽ സംവിധാനം ചെയ്ത ഈ ചിത്രം റെയിൽവേയുടെ പശ്ചാത്തലത്തിൽ പറയുന്ന മനോഹരമായ ഒരു കഥയാണ് നമ്മളോട് പറഞ്ഞത്. ചിത്രത്തിൽ ജയറാമിന്റെ പക്വതയുള്ള വേഷവും, മഞ്ജു വാര്യരുടെ പ്രസരിപ്പും, ബിജു മേനോന്റെ പരുക്കൻ ഭാവമുള്ള വേഷവും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്.
സിനിമയുടെ കഥയെക്കുറിച്ചൊന്നും മറ്റുള്ള കാര്യങ്ങളെക്കുറിച്ചുമൊന്നും ഒരുപാട് പറയേണ്ട ആവശ്യം ഇല്ലെങ്കിലും ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഗാനം പിന്നെയും പിന്നെയും പിറന്ന വഴിയെക്കുറിച്ച് പലർക്കും അറിവുണ്ടാകാൻ സാധ്യതയില്ല. മലയാളത്തിലെ ഏറ്റവും മികച്ച പ്രണയകാവ്യങ്ങളിൽ ഒന്നായ ഈ പാട്ടിന്റെ പിറവിയെക്കുറിച്ച് കമൽ ഇങ്ങനെ പറഞ്ഞു:
“കബോസിങ് നടക്കുന്ന സമയത്ത് ഞാനും വിദ്യാസാഗറും ഗിരീഷുമൊക്കെ ഇരിക്കുന്നു. സിറ്റുവേഷൻ പറഞ്ഞു കൊടുത്തപ്പോൾ വിദ്യാസാഗർ ഒരു ട്യൂണിട്ടു. എവിടെയോ കേട്ട് മറന്ന ട്യൂബ് പോലെ തോന്നിയതിനാൽ മറ്റൊന്ന് ചെയ്യാൻ ഞാൻ വിദ്യാസാഗറിനോട് പറഞ്ഞു. അദ്ദേഹം പലത് ട്രൈ ചെയ്‌തെങ്കിലും ഒന്നും വർക്കായില്ല. എന്തെങ്കിലും ഒരു വരി തരൂ, അപ്പോൾ ട്യൂൺ ഉണ്ടാക്കാമെന്ന് പരാജപോൾ ഗിരീഷ് ” ആരും കൊതിക്കുന്നൊരാള്‍ വന്നുചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാണോ” എന്ന് പെട്ടെന്ന് കുറിച്ചു. സ്വകാര്യം പറഞ്ഞതാവാം എന്നാണ് പടത്തിൽ ഉള്ളത്. അതോടെ വിദ്യ പാട്ട് കമ്പോസ് ചെയ്യാൻ തുടങ്ങി. പെട്ടെന്ന് ഗിരീഷ് ഞാൻ ഇപ്പോൾ വരാം എന്ന് പറഞ്ഞ് മുറിയിലേക്ക് പോയി, 15 മിനിറ്റ് കഴിഞ്ഞ് എന്നെ മുറിയിലേക്ക് വിളിപ്പിച്ചിട്ട് ഇപ്പോൾ നിങ്ങൾ കേൾക്കുന്ന ഈ പാട്ട് മുഴുവൻ എഴുതി എന്നെ കാണിച്ചു. വായിച്ചപ്പോൾ തന്നെ എനിക്ക് അത് ഇഷ്ടമായി. പക്ഷെ വിദ്യ ആദ്യം ഗിരീഷ് എഴുതിയ വരികൾ വെച്ച് ട്യൂൺ ഉണ്ടാക്കാൻ തുടങ്ങിയിരുന്നു. എന്തായാലും ഞങ്ങൾ ഇത് ചെന്ന് അദ്ദേഹത്തിന്റെ കൈയിൽ കൊടുത്തപ്പോൾ ആ ട്യൂണുമായി ഈ വരി ഒത്തുപോകുന്നു. അതോടെ ആ പാട്ട് പിറന്നു.”
1997 ലെ ഏറ്റവും മികച്ച ഗാനരചയിതാവിനുള്ള കേരളാ ഗവണ്മെന്റ് അവാർഡ് ഗിരീഷിന് ഈ പാട്ടിലൂടെ ലഭിച്ചു.













Discussion about this post