യുഎസ് ഭരണകൂടം സ്തംഭിച്ചു, വിമാനങ്ങൾ റദ്ദാക്കി എന്നിട്ടും ജയശങ്കറിനെ വിടാതെ അമേരിക്കൻ ഏജന്റുകൾ; ലോകം ഉറ്റുനോക്കിയ ‘ബോൾഡ് പ്ലാൻ നയതന്ത്രലോകത്ത് ചർച്ചയാവുകയാണ്. അമേരിക്കൻ ഗവൺമെൻറിൻറെ പ്രതിസന്ധി ഘട്ടത്തിലും ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനായി അസാധാരണ സുരക്ഷാ ദൗത്യം നടപ്പിലാക്കി യുഎസ് സുരക്ഷാ ഏജൻസികളാണ് ചർച്ചയിൽ നിറഞ്ഞുനിൽക്കുന്നത് . അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നടത്തിയ ഈ ‘മിഷൻ ഡെഫനിംഗ്’ സുരക്ഷാ ഓപ്പറേഷൻ നയതന്ത്ര തലത്തിൽ തന്നെ കയ്യടിനോടുകയാണ്.
കഴിഞ്ഞ നവംബറിൽ കാനഡയിൽ നടന്ന ജി7 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് ശേഷം ജയശങ്കറിന് ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നു. എന്നാൽ ആ സമയത്ത് യുഎസ് ഗവൺമെന്റ് ഷട്ട്ഡൗൺ പ്രഖ്യാപിച്ചതിനാൽ വിമാന സർവീസുകൾ ഉൾപ്പെടെയുള്ള സേവനങ്ങൾ തടസ്സപ്പെട്ടു. ഈ പ്രതിസന്ധിക്കിടയിലാണ് ജയശങ്കറിന്റെ സുരക്ഷ ഉറപ്പാക്കാൻ അമേരിക്കൻ ഏജൻസികൾ ഒരു സുരക്ഷാ പ്ലാൻ തയ്യാറാക്കിയത്.
7 മണിക്കൂർ നീണ്ട റോഡ് യാത്ര. അതിസുരക്ഷാ വാഹനവ്യൂഹത്തിലാണ് ജയശങ്കറിനെ എത്തിച്ചത്. 27 അംഗ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥർ, ബോർഡർ പ്രൊട്ടക്ഷൻ ടീം, സ്ഫോടകവസ്തു പരിശോധനാ സംഘം എന്നിവർ ഈ യാത്രയിലുടനീളം ജയശങ്കറിന് കവചമൊരുക്കി. യാത്രയ്ക്കിടെ ജയശങ്കർ സഞ്ചരിച്ച കവചിത വാഹനത്തിൽ സ്നിഫർ ഡോഗ് (K9) അപായസൂചന നൽകിയെങ്കിലും, കൃത്യമായ പരിശോധനകൾക്ക് ശേഷം ദൗത്യം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോയി.
അമേരിക്കൻ ആഭ്യന്തര രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിലും ജയശങ്കറിനായി ഇത്രയും വലിയൊരു സന്നാഹം ഒരുക്കിയത് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ശക്തമായ തന്ത്രപരമായ ബന്ധത്തിന്റെ തെളിവായി വിലയിരുത്തപ്പെടുന്നു. കൃത്യസമയത്ത് തന്നെ അദ്ദേഹത്തെ മൻഹാട്ടനിൽ എത്തിക്കാൻ സാധിച്ചതിന് സുരക്ഷാ ഏജൻസികളെ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പിന്നീട് അഭിനന്ദിച്ചിരുന്നു. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന പ്രാധാന്യമാണ് ഈ നടപടിയിലൂടെ വ്യക്തമാകുന്നത്.













Discussion about this post