ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്’ എന്ന ചിത്രത്തിന്റെ ടീസറിനെ ചൊല്ലിയുള്ള വിവാദങ്ങളും അതിന് ഗീതു നൽകിയ മറുപടിയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ടീസറിലെ ദൃശ്യങ്ങൾ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നു എന്ന വിമർശനം കടുത്തപ്പോഴാണ് സംവിധായിക ഇൻസ്റ്റാഗ്രാമിലൂടെ പ്രതികരിച്ചത്.
സിനിമകളിൽ സ്ത്രീകളെ എങ്ങനെ ചിത്രീകരിക്കുന്നു എന്നതിനെക്കുറിച്ച് എപ്പോഴും നിലപാടുകൾ വ്യക്തമാക്കാറുള്ള ഗീതു, തന്റെ പുതിയ ചിത്രത്തിന്റെ ടീസറിൽ സ്ത്രീ വിരുദ്ധമായ രംഗങ്ങൾ ഉൾപ്പെടുത്തിയത് വൈരുദ്ധ്യമാണെന്ന് ഒരു വിഭാഗം പ്രേക്ഷകർ ആരോപിച്ചു. മുമ്പൊരിക്കൽ മമ്മൂട്ടി നായകനായ കസബ സിനിമയിലെ സ്ത്രീ വിരുദ്ധത ആരോപിച്ച് ഗീതു രംഗത്ത് വന്നതായിരുന്നു.
സിനിമകളിൽ സ്ത്രീകളെ എങ്ങനെ ചിത്രീകരിക്കുന്നു എന്നതിനെക്കുറിച്ച് എപ്പോഴും നിലപാടുകൾ വ്യക്തമാക്കാറുള്ള ഗീതു, തന്റെ പുതിയ ചിത്രത്തിന്റെ ടീസറിൽ സ്ത്രീ വിരുദ്ധമായ രംഗങ്ങൾ ഉൾപ്പെടുത്തിയത് വൈരുദ്ധ്യമാണെന്ന് ഒരു വിഭാഗം പ്രേക്ഷകർ ആരോപിച്ചു. വിമർശനങ്ങളിലൊന്നും തളരാതെ, വളരെ ലാഘവത്തോടെയാണ് ഗീതു ഇതിനെ നേരിട്ടത്. കൂട്ടുകാരിയും നടിയുമായ റിമ കലിങ്കലിന്റെ ഇൻസ്റ്റാഗ്രാം റീലിന്റെ സ്ക്രീൻഷോട്ടാണ് അവർ പങ്കുവെച്ചത് “സ്ത്രീകളുടെ സന്തോഷത്തെയും കൺസെന്റിനെയും താൽപര്യത്തെയും കുറിച്ച് നാട്ടുകാരൊക്കെ തല പുകഞ്ഞ് ആലോചിക്കട്ടെ. ഞങ്ങൾ ഇവിടെ ചിൽ ചെയ്യുന്നു” എന്നായിരുന്നു അവരുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്.
കെജിഎഫ് പോലുള്ള മാസ്സ് ഹിറ്റുകൾക്ക് ശേഷം എത്തുന്ന യാഷ് ചിത്രത്തിൽ നിന്ന് കൂടുതൽ എന്തോ പ്രതീക്ഷിച്ച ആരാധകർക്ക് ഈ ടീസറും അതിനോട് അനുബന്ധിച്ച വിവാദങ്ങളും അൽപ്പം കയ്പ്പേറിയ അനുഭവമാണ് നൽകുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ സൂചിപ്പിക്കുന്നത് പോലെ തന്നെ സങ്കീർണ്ണമായ ഒരു കഥയാകാം ഗീതു ഒരുക്കുന്നത്.













Discussion about this post