ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാനെ 2026 ഐപിഎല്ലിൽ നിന്ന് ഒഴിവാക്കിയതിനെത്തുടർന്ന് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ക്രിക്കറ്റ് തർക്കം രൂക്ഷമായിരിക്കുകയാണ്. ഇതിനിടയിലാണ് ഐസിസി ചെയർമാൻ ജയ് ഷായ്ക്കും ക്രിക്കറ്റ് ഭരണകൂടത്തിനുമെതിരെ മുൻ ബിസിബി സെക്രട്ടറി സയ്യിദ് അഷ്റഫുൾ ഹഖ് കടുത്ത വിമർശനവുമായി രംഗത്തെത്തിയത്.
ഏഷ്യയിലെ ക്രിക്കറ്റ് സംവിധാനം മുഴുവൻ രാഷ്ട്രീയക്കാർ കൈയടക്കിയിരിക്കുകയാണെന്ന് സയ്യിദ് അഷ്റഫുൾ ഹഖ് ആരോപിച്ചു. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായ പശ്ചാത്തലത്തിൽ ക്രിക്കറ്റ് മൈതാനത്തും അതിന്റെ പ്രത്യാഘാതങ്ങൾ പ്രകടമാകുകയാണ്. “ഒരിക്കൽ പോലും ക്രിക്കറ്റ് ബാറ്റ് കയ്യിലെടുത്ത് ഒരു മത്സരം കളിച്ചിട്ടില്ലാത്ത വ്യക്തിയാണ് ജയ് ഷാ. അങ്ങനെയുള്ളവർ ക്രിക്കറ്റ് ഭരിക്കുന്നത് അംഗീകരിക്കാനാവില്ല,” എന്ന് അദ്ദേഹം തുറന്നടിച്ചു.
“ഒരിക്കൽ പോലും ക്രിക്കറ്റ് ബാറ്റ് കയ്യിലെടുത്ത് ഒരു മത്സരം കളിച്ചിട്ടില്ലാത്ത വ്യക്തിയാണ് ജയ് ഷാ. അങ്ങനെയുള്ളവർ ക്രിക്കറ്റ് ഭരിക്കുന്നത് അംഗീകരിക്കാനാവില്ല,” എന്ന് അദ്ദേഹം തുറന്നടിച്ചു. ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിലെല്ലാം ക്രിക്കറ്റ് ഭരണകൂടം രാഷ്ട്രീയക്കാരുടെ കൈപ്പിടിയിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പക്വതയുള്ളവർ ഭരിച്ചിരുന്ന കാലത്ത് ഇത്തരമൊരു സ്ഥിതി ഉണ്ടാകില്ലായിരുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
മുസ്തഫിസുറിനെ ഐപിഎല്ലിൽ നിന്ന് ഒഴിവാക്കിയത് രാഷ്ട്രീയ പ്രേരിതമാണെന്നാണ് ഹഖിന്റെ പക്ഷം. ഇതേ സ്ഥാനത്ത് ലിറ്റൺ ദാസോ സൗമ്യ സർക്കാരോ ആയിരുന്നെങ്കിൽ ഇത്തരമൊരു തീരുമാനം ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.













Discussion about this post