അയോധ്യ: അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിലേക്ക് കർണാടകയിൽ നിന്ന് അപൂർവ്വമായ മറ്റൊരു രാമവിഗ്രഹം കൂടി കർണാടകയിൽ നിന്നുള്ള ഒരു ഭക്തൻ സമർപ്പിച്ച ഈ വിഗ്രഹത്തിന് ഏകദേശം 25 മുതൽ 30 കോടി രൂപ വരെയാണ് മൂല്യം കണക്കാക്കുന്നത്. രത്നങ്ങളും വജ്രങ്ങളും പതിപ്പിച്ച, സ്വർണ്ണത്തിൽ തിളങ്ങുന്ന ഈ വിഗ്രഹം കഴിഞ്ഞ വർഷം അവസാനമാണ് അയോധ്യയിൽ എത്തിച്ചത്.
തഞ്ചാവൂർ ശൈലിയിലുള്ള ശില്പകലയിൽ നിർമ്മിച്ച വിഗ്രഹമാണിത്. 10 അടി ഉയരവും 8 അടി വീതിയുമുള്ള ഈ വിഗ്രഹത്തിന് ഏകദേശം 500 കിലോഗ്രാം ഭാരമുണ്ട്. വിഗ്രഹത്തിൽ വജ്രങ്ങൾ, മരതകം , വൈഡൂര്യം തുടങ്ങിയ വിലയേറിയ രത്നങ്ങളും സ്വർണ്ണവും വെള്ളിയും ഉപയോഗിച്ചിട്ടുണ്ട്. റോസ്‌വുഡ് ഫ്രെയിമിലാണ് വിഗ്രഹം പണികഴിച്ചത്.
ക്ഷേത്ര സമുച്ചയത്തിലെ സന്ത് തുളസിദാസ് ക്ഷേത്രത്തിന് സമീപമുള്ള ‘അംഗദ് ടീലാ’ എന്ന സ്ഥലത്താകും ഈ വിഗ്രഹം പ്രതിഷ്ഠിക്കുക എന്നാണ് സൂചന. വരാനിരിക്കുന്ന ‘പ്രാൺ പ്രതിഷ്ഠ’ വാർഷികത്തോടനുബന്ധിച്ച് ഇതിന്റെ അനാച്ഛാദനം നടക്കും.
കർണാടകയിൽ നിന്ന് 1750 കിലോമീറ്ററോളം ദൂരം പ്രത്യേക സുരക്ഷാ സജ്ജീകരണങ്ങളുള്ള വാഹനത്തിലാണ് വിഗ്രഹം അയോധ്യയിൽ എത്തിച്ചത്. കർണാടക സ്വദേശിയായ ജയശ്രീ ഫനീഷ് എന്ന കലാകാരിയാണ് 9 മാസത്തെ കഠിനാധ്വാനത്തിലൂടെ ഈ വിഗ്രഹം രൂപകൽപ്പന ചെയ്തത്. ഭഗവാൻ രാമന്റെ കൂടെ ഹനുമാൻ, ഗരുഡൻ, ദശാവതാര രൂപങ്ങൾ എന്നിവയും ഈ ശില്പത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്. വിഗ്രഹം സമർപ്പിച്ച ഭക്തന്റെ പേരുവിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് വിഗ്രഹത്തിന്റെ സാങ്കേതിക വശങ്ങൾ പരിശോധിച്ചു വരികയാണ്.













Discussion about this post