ലക്‌നൗ: ചൈത്ര നവരാത്രിയുടെ ആദ്യ ദിനം മുതൽ ശ്രീരാമനവമി വരെ രാംലല്ല വിഗ്രഹത്തിന്റെ വസ്ത്രം പ്രത്യേകതയുള്ളതായിരിക്കും എന്ന് ശ്രീരാമ ജന്മഭൂമി ട്രസ്റ്റ്. സ്വർണം കൊണ്ട് അലങ്കരിച്ച ഖാദി വസ്ത്രങ്ങളായിരിക്കും രാംലല്ല ആ ദിവസങ്ങളിൽ ധരിക്കുക.
ചൈത്ര നവരാത്രിയുടെ ആദ്യ ദിനമവയ നാളെ മുതൽ ഈ മാസം 17 വരെയാണ് വിഗ്രഹത്തിൽ കൈത്തറി വസ്ത്രങ്ങൾ അണിയിക്കുക.
വൈഷ്ണവ അടയാളമായിരിക്കും വസ്ത്രത്തിലെ ചിഹ്നങ്ങളെന്നും ട്രസ്റ്റ് അംഗങ്ങൾ വ്യക്തമാക്കി. നേരത്തെ വേനൽകാലമായതിനാൽ രാംലല്ലയ്ക്ക് കോട്ടൻ വസ്ത്രങ്ങൾ അണിയിച്ച് തുടങ്ങിയെന്ന് ശ്രീരാമ ജന്മഭൂമി തീർത്ഥ ട്രസ്റ്റ് അറിയിച്ചിരുന്നു. ശ്രീകോവിലിൽ എയർകണ്ടീഷൻ സ്ഥാപിക്കണമെന്നും പുരോഹിതർ ആവശ്യപ്പെട്ടിരുന്നു.
Discussion about this post