തിരുവനന്തപുരം : കോൺഗ്രസ് നേതാവ് ശശി തരൂർ തിരഞ്ഞെടുപ്പ് കമ്മീഷന് മുൻപാകെ സമർപ്പിച്ച ആസ്തി വിവരപട്ടിക പുറത്ത്. ഇരട്ടി വളർച്ചയാണ് ശശി തരൂരിന്റെ ആസ്തിയിൽ ഉണ്ടായിരിക്കുന്നത്. നിലവിൽ 55 കോടി രൂപയുടെ ആസ്തികളാണ് തരൂരിനുള്ളത്. നിരവധി വിദേശ ഓഹരികളിൽ നിക്ഷേപവും ഉണ്ട്.
ഇന്ത്യൻ ഓഹരികളിൽ ശശി തരൂരിന് താല്പര്യമില്ല എന്നാണ് നിക്ഷേപങ്ങളുടെ കണക്ക് സൂചിപ്പിക്കുന്നത്. അതേസമയം വിദേശ ഓഹരികളിൽ വൻ നിക്ഷേപമാണ് ശശി തരൂർ നടത്തിയിട്ടുള്ളത്. 9.33 കോടി രൂപയുടെ വിദേശ ഓഹരി നിക്ഷേപം ആണ് തരൂരിന് നിലവിലുള്ളത്. ഇന്ത്യൻ ഓഹരികളിൽ 1.72 കോടി രൂപയുടെ നിക്ഷേപമാണ് ഉള്ളത്. കൂടാതെ 66 പവൻ സ്വർണവും തിരുവനന്തപുരത്ത് വീടും സ്ഥലവും പാലക്കാട് സ്ഥലവും രണ്ട് കാറുകളും സ്വന്തമായി ഉണ്ട്.
വിവിധ ബാങ്കുകളിൽ ആയി 10.08 കോടി രൂപയുടെ സ്ഥിര നിക്ഷേപവും ഉണ്ട്. നികുതി ബാധ്യത കുറയ്ക്കുന്നതിന് വേണ്ടി ഏഴ് മ്യൂച്വൽ ഫണ്ടുകളിലും നിക്ഷേപം നടത്തിയിട്ടുണ്ട്. യുഎസ് ട്രഷറി ബോണ്ടുകളിൽ 2.023 കോടി രൂപയുടെ നിക്ഷേപവും മ്യൂച്വൽ ഫണ്ടുകളിൽ 26 ലക്ഷം രൂപയുടെ നിക്ഷേപവും ശശി തരൂർ നടത്തിയിട്ടുണ്ട്. ഇവ കൂടാതെ ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിനിലും ശശി തരൂർ നിക്ഷേപം നടത്തിയിട്ടുണ്ട്.
Discussion about this post