ജോലിത്തിരക്ക് കാരണം ഭർത്താവിന്റെ കാര്യങ്ങളിൽ ശ്രദ്ധിക്കാൻ കഴിയാതെ വന്നതോടെ പ്രിയതമന് പുതിയ ഭാര്യയെ കണ്ടെത്തി നൽകി യുവാവ്. പ്രശസ്ത മലേഷ്യൻ ഗായിക അസ്ലിൻ ആരിഫാണ് ഭർത്താവിന് രണ്ടാം ഭാര്യയെ കണ്ടെത്തി നൽകിയത്.
കരിയറിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും വ്യക്തിഗത വളർച്ചയ്ക്കുമാണ് ഈ തീരുമാനമെന്ന എസ്ലിന്റെ വെളിപ്പെടുത്തൽ വലിയ ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിൽ 1.73 ലക്ഷം ഫോളോവേഴ്സ് ഉള്ള എസ്ലിൻ മലേഷ്യയിലെ അറിയപ്പെടുന്ന ഗായികയാണ്. കഴിഞ്ഞ രണ്ടുവർഷത്തിനിടെ പുതിയ ഗാനങ്ങളൊന്നും ഇവർ പുറത്തിറക്കിയിട്ടില്ലെങ്കിലും മലേഷ്യൻ ടെലിവിഷൻ ഷോപ്പിംഗ് ചാനലായ സൂകെ ഷോപ്പിൽ ഇവർ സജീവമാണ്. തന്റെ ആരാധകർക്കുവേണ്ടി ഭക്ഷ്യ ഉത്പന്നങ്ങൾ വിൽക്കുകയാണ് ഇതിലൂടെ.
2021ലാണ് വാൻ മുഹ്ദ് ഹാഫിസാമെന്നയാളെ എസ്ലിൻ വിവാഹം കഴിക്കുന്നത്. കഴിഞ്ഞ വർഷം മാർച്ചിൽ ഹാഫിസാം 26 വയസ്സുകാരിയായ ഡോക്ടറെ വിവാഹം കഴിച്ചിരുന്നു. ഭർത്താവിന്റെ രണ്ടാം വിവാഹം തന്റെ ആശയമായിരുന്നുവെന്ന് എസ്ലിൻ പറഞ്ഞു. രണ്ടാമതൊരു ഭാര്യയെ കണ്ടെത്താൻ ഭർത്താവിനെ സഹായിച്ചത് 42 കാരിയായ എസ്ലിനാണ്. താൻ കരിയറിൽ കൂടുതൽ ശ്രദ്ധ കൊടുത്തുമ്പോൾ രണ്ടാം ഭാര്യക്ക് ഭർത്താവിനൊപ്പം സമയം ചെലവഴിക്കാൻ കഴിയുമെന്നും അതിനാലാണ് ഈ തീരുമാനമെടുത്തതെന്നും എസ്ലിൻ പറഞ്ഞു.
”ഞാൻ വളരെ തിരക്കുള്ള വ്യക്തിയാണ്. ജോലിയുമായി ബന്ധപ്പെട്ട് ദീർഘദൂര യാത്രകൾ നടത്തേണ്ടി വരാറുണ്ട്. അതിനാൽ എനിക്ക് പലപ്പോഴും അസ്വസ്ഥ അനുഭവപ്പെടാറുണ്ട്. അതിനാൽ വീട്ടുജോലികളിൽ എന്നെ സഹായിക്കാൻ എനിക്ക് മറ്റൊരാൾ കൂടി വേണമെന്ന് തോന്നി,” അവർ പറഞ്ഞു.മാർച്ച് 31-ന് എസ്ലിൻ തന്റെ ഭർത്താവിനൊപ്പം നിൽക്കുന്ന ഒരു ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. തങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാമെന്ന് അവർ ചിത്രം പങ്കുവെച്ചുകൊണ്ട് വ്യക്തമാക്കിയിരുന്നു
ഒരു പ്രഭാഷണത്തിൽ പങ്കെടുത്തതിന് ശേഷമാണ് താൻ ബഹുഭാര്യാത്വം അംഗീകരിച്ചതെന്ന് എസ്ലിൻ പറഞ്ഞു.അനുസരണയുള്ള ഭാര്യമാർക്ക് മരണശേഷം പറുദീസയിൽ പ്രവേശിക്കാനുള്ള മികച്ച സാധ്യതയെക്കുറിച്ച് ആ പ്രഭാഷണത്തിൽ വിവരിച്ചിരുന്നുവെന്നും ഗായിക കൂട്ടിച്ചേർത്തു.
ഭർത്താവിന് മറ്റൊരു പങ്കാളിയെ ലഭിക്കുന്നതിനായി ഒട്ടേറെ മാട്രിമോണിയൽ പരിപാടികളിൽ പങ്കെടുത്തു. അവസാനം ഭർത്താവ് തന്നെയാണ് പുതിയ ഭാര്യയെ കണ്ടെത്തിയത്. താനും രണ്ടാമത്തെ ഭാര്യയും ഒന്നിടവിട്ട ആഴ്ചകളിൽ ഭർത്താവിനൊപ്പം സമയം ചെലവഴിക്കുന്നതായും എസ്ലിൻ കൂട്ടിച്ചേർത്തു. ”സ്ത്രീകൾ എന്ന നിലയിൽ ഞങ്ങൾക്ക് സ്വാഭാവികമായും അസൂയ തോന്നാറുണ്ട്. പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം ഭർത്താവിന് തന്റെ ഉത്തരവാദിത്വങ്ങൾ നിറവേറ്റാനും മതിയായ സ്നേഹവും പരിചരണവും നൽകാനും കഴിയുമെങ്കിൽ ഒന്നിലധികം ഭാര്യമാരുണ്ടായാൽ കുഴപ്പമില്ല,” അവർ പറഞ്ഞു.
ബഹുഭാര്യാത്വം മലേഷ്യയിൽ നിയമപരമായി അനുവദനീയമാണ്. മുസ്ലീം രാഷ്ട്രമായ മലേഷ്യയിൽ പുരുഷന്മാർക്ക് നാല് ഭാര്യമാർ വരെയാകാം. എന്നാൽ, മുസ്ലീമുകളല്ലാത്തവർക്ക് ഇതിന് അനുമതിയില്ല. ആദ്യ വിവാഹത്തിന് ശേഷമുള്ള ഓരോ വിവാഹത്തിനും ഓരോ സംസ്ഥാനങ്ങളിലെയും ഇസ്ലാമിക ശരീയത്ത് നിയമം അനുശാസിക്കുന്ന നിയമങ്ങൾ പാലിക്കുകയും പ്രത്യേക അനുമതി വാങ്ങുകയും വേണം. ഒരു വർഷം 1000 പുരുഷന്മാരാണ് ബഹുഭാര്യാത്വത്തിനായി ശരിയത്ത് കോടതികളിൽ അപേക്ഷ നൽകുന്നത്
Discussion about this post